ആപ്പ്ജില്ല

Gandhi Jayanti Essay: ഉപന്യാസം രസകരമാക്കാന്‍ ചില ആശയങ്ങൾ ഇതാ

ഈ ഗാന്ധി ജയന്തിയിൽ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ ഒരു മനോഹരമായ ഉപന്യാസം നിങ്ങള്‍ക്ക് രചിക്കാം. ഇതാ ചില സൂത്രങ്ങൾ

Samayam Malayalam 2 Oct 2020, 7:01 am
എല്ലാവരില്‍ നിന്നും വ്യത്യസ്തമായി ഒരു ഉപന്യാസം രചിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ സ്ഥിരം തന്ത്രങ്ങള്‍ മാറ്റിപ്പിടിക്കണം. മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതിന് പകരം അല്‍പ്പം വ്യക്തിപരമായ അഭിപ്രായങ്ങള്‍ കൂടി കൊണ്ടു വരാം. ഒപ്പം അല്‍പ്പം ഭാവാത്മാകമായ രീതിയിലും എഴുതാം. വ്യത്യസമായ ഉപന്യാസങ്ങള്‍ എഴുതാന്‍ ഇതാ ചില പൊടിക്കൈകള്‍.
Samayam Malayalam tips and ideas for writing best essays about mahatma gandhi for gandhi jayanti 2020
Gandhi Jayanti Essay: ഉപന്യാസം രസകരമാക്കാന്‍ ചില ആശയങ്ങൾ ഇതാ



സോഷ്യല്‍ മീഡിയയും ഗാന്ധിജിയും

ഭാവനാത്മാകമായ ഒരു വിഷയമായിരിക്കുമിത്. ഗാന്ധിജി ജീവിച്ചിരുന്ന കാലത്ത് ഇന്നു കാണുന്ന സോഷ്യല്‍ മീഡയകള്‍ സജീവമായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമര രീതികള്‍ എങ്ങനെയായിരുന്നിരിക്കും, സമരം വിജയകരമായിരുന്നിരിക്കുമോ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന ഒരു ഉപന്യാസം നിങ്ങള്‍ക്ക് എഴുതാം. ഗാന്ധിജിയുടെ സമാധാനപരമായ സമരങ്ങള്‍ സോഷ്യല്‍ മീഡയയുടെ സഹായത്തോടെ തത്സമയം ലോകമെമ്പാടുമെത്തിക്കുകയും ലക്ഷക്കണക്കിന് ആള്‍ക്കാരെ അണികളാക്കി നിര്‍ത്താനും സോഷ്യല്‍ മീഡയയിലൂടെ സാധ്യമാകുമായിരുന്നു. ഭാവാത്മകമായി ചിന്തിക്കാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഉപന്യാസത്തില്‍ അവരുടെ കഴിവുകള്‍ തെളിയിക്കാം.

എന്തുകൊണ്ട് ഞാന്‍ ഗാന്ധിജിയെ ഇഷ്ടപ്പെടുന്നു

ഉപന്യാസ രചനയില്‍ സ്വന്തമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ അവ വേറിട്ട് നില്‍ക്കും. ഗാന്ധിജിയുടെ ചരിത്രവും അദ്ദേഹത്തിന്റെ പ്രസ്ഥാനങ്ങളും സമരരീതികളുമൊക്കെ പുസ്തകങ്ങളില്‍ ധാരാളം കാണാന്‍ കഴിയുന്ന ഒന്നാണ്. എല്ലവരും വായിച്ചതുമായിരിക്കും. എന്നാല്‍ അതിലേക്ക് സ്വന്തം അഭിപ്രായങ്ങള്‍ കടന്നു വരുമ്പോള്‍ വ്യത്യസ്തമാകും. ഗാന്ധിജി സ്വീകരിച്ച മാര്‍ഗങ്ങള്‍ എന്തുകൊണ്ട് എനിക്ക് ആകര്‍ഷകമായി തോന്നി, ഗാന്ധിജിയുടെ വ്യക്തിത്വത്തില്‍ എനിക്ക് തോന്നിയ പ്രത്യേകതകള്‍ തുടങ്ങിയവ ഉപന്യാസത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറിക്കാവുന്നതാണ്.

ഗാന്ധിജിക്ക് ഇന്നുള്ള പ്രാധാന്യം

വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഗാന്ധിജിയുടെ ജന്മദിനം രാജ്യമെമ്പാടും പ്രാധാന്യത്തോടെ കൊണ്ടാടപ്പെടുന്നു. ഒക്ടോബര്‍ 2ന് രാജ്യത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുമുണ്ട്. ഇന്നത്തെ യുവ തലമുറയ്ക്ക് രാഷ്ട്ര പിതാവിനോടുള്ള സമീപനം എന്താണെന്ന് വ്യക്തമാക്കുന്ന തരത്തില്‍ ഒരു ഉപന്യാസം രചിക്കാം. ഇതിനായി കഴിയുമെങ്കില്‍ പലരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടാം. അവരുടെ വ്യക്തപരമായ അഭിപ്രായങ്ങള്‍ ഉപന്യാസത്തില്‍ ഉള്‍പ്പെടുത്തുകയുമാകാം. മാഹാത്മാ ഗാന്ധിക്ക് ഇന്ന് വേണ്ട പരിഗണ ലഭിക്കുന്നുണ്ടോ എന്ന തരത്തില്‍ ഒരു പരിശോധന നടത്തുകയുമാകാം. ഏതെങ്കിലും തരത്തില്‍ അവഗണിക്കപ്പെടുന്നുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ അക്കാര്യവും ഉപന്യാസത്തില്‍ ഉള്‍പ്പെടുത്താം.

Also Read: Gandhi Jayanti Speech: ഒരു ഗംഭീരമായ പ്രസംഗത്തിന് തയ്യാറെടുക്കാം

21ാം നൂറ്റാണ്ടിലെ നേതാക്കളുമായി താരതമ്യം ചെയ്യാം

ഗാന്ധിജിയുടെ നേതൃത്വത്തെ ഇന്നത്തെ നേതൃത്വവുമായി ഒരു താരതമ്യം നടത്താന്‍ കഴിയുന്ന തരത്തില്‍ ഒരു ഉപന്യാസം രചിക്കാം. ഇന്ന് നമ്മുടെ കണ്‍മുന്നില്‍ പല ലോകനേതാക്കളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും കാണാന്‍ കഴിയും. ഇവരുടെ രീതികളും ഗാന്ധിജി അന്നത്തെ കാലത്ത് അവലംബിച്ച രീതികളെയും കുറിച്ച് ഒരു താരതമ്യ പഠനമായിരിക്കും ഉപന്യാസത്തിന്റെ കാതല്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ