ആപ്പ്ജില്ല

UPSC Results 2018: സിവിൽ സർവ്വീസ് അന്തിമ പരീക്ഷാഫലം പ്രഖ്യാപിച്ചു

ഉദ്യോഗാര്‍ത്ഥികൾക്ക് upsc.gov.in എന്ന വൈബ്സൈറ്റിൽ ഫലം പരിശോധിക്കാം. കനിഷ്ക കഠാരിയ ഒന്നാം റാങ്ക് നേടി. അക്ഷിത് ജെയിൻ, ജുനൈദ് അഹമ്മദ് എന്നിവർ രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

Samayam Malayalam 5 Apr 2019, 9:08 pm
ന്യൂഡൽഹി: സിവിൽ സർവ്വീസ് 2018 എഴുത്തുപരീക്ഷയുടെ അന്തിമ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉദ്യോഗാര്‍ത്ഥികൾക്ക് upsc.gov.in എന്ന വൈബ്സൈറ്റിൽ ഫലം പരിശോധിക്കാം. കനിഷ്ക കഠാരിയ ഒന്നാം റാങ്ക് നേടി. അക്ഷിത് ജെയിൻ, ജുനൈദ് അഹമ്മദ് എന്നിവർ രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
Samayam Malayalam UPSC


കഴിഞ്ഞ സെപ്റ്റംബർ-ഒക്ടോബർ മാസത്തിലാണ് എഴുത്തുപരീക്ഷ നടന്നത്. 2019 ഫെബ്രുവരി-മാർച്ചിലാണ് ഇൻ്റർവ്യൂവും പേഴ്സണാലിറ്റി ടെസ്റ്റും നടന്നത്. ആകെ 759 ഉദ്യോഗാർത്ഥികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്, ഇന്ത്യൻ ഫോറിൻ സർവ്വീസ്, ഇന്ത്യൻ പോലീസ് സർവ്വീസ്, തുടങ്ങിയ കേന്ദ്ര സർവ്വീസുകളിലേക്കാണ് നിയമിക്കുന്നത്.

ഏറ്റവും മുന്നിലുള്ള 50 ഉദ്യോഗാർത്ഥികൾ:


എങ്ങനെ പരീക്ഷാഫലം പരിശോധിക്കാം:

  1. ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in പ്രവേശിക്കുക
  2. 'Final result' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  3. PDF ൽ ക്ലിക്ക് ചെയ്യുക.
  4. പരീക്ഷാഫലം പരിശോധിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ