ആപ്പ്ജില്ല

ഗവേഷണ പദ്ധതിയില്‍ ഒഴിവുകള്‍: അപേക്ഷിക്കാം

ഗവേഷണ പദ്ധതിയില്‍ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്...

TNN 4 May 2017, 6:14 pm
പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയില്‍ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്. കാലാവധി ഒരുവര്‍ഷം.
Samayam Malayalam vacancies for project fellow
ഗവേഷണ പദ്ധതിയില്‍ ഒഴിവുകള്‍: അപേക്ഷിക്കാം


യോഗ്യത : ബയോകെമിസ്ട്രിയില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. എത്‌നോഫാര്‍മകോളജിക്കല്‍ സ്റ്റഡീസില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവ്യത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫീല്‍ഡ് യാത്ര നടത്തുവാനും സ്ത്രീകളുടെ ഉന്നമനത്തിനായി പരിശീലനം നല്‍കുവാനും സന്നദ്ധതയുള്ളവരായിരിക്കണം.

പ്രായം 28 വയസ് വരെ. പട്ടിക ജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസ്യത വയസ്സിളവ് ലഭിക്കും. ഫെല്ലോഷിപ്പ് പ്രതിമാസം 10,000/- രൂപ.

താത്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റയും യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം മേയ് 12ന് രാവിലെ 10 നു കൂടിക്കാഴ്ചക്കായി ഹാജരാക്കണം.

വിശദവിവരങ്ങള്‍ www.jntbgri.res.in എന്നീ വെബ്സൈറ്റിൽ ലഭ്യമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ