പത്തനംതിട്ട: മഞ്ചേശ്വരത്ത് അപരന്മാരെ നിർത്തി തന്നെ തോൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മണ്ഡലത്തിൽ അപരന്റെ പത്രിക സ്വീകരിക്കുന്നതിന് രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
അതേസമയം, നേമത്ത് ബിജെപിക്ക് വിജയം ഉറപ്പാണെന്ന് സുരേന്ദ്രൻ പറഞ്ഞു. മണ്ഡലത്തിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ. ഇക്കുറി എല്ലാ മണ്ഡലങ്ങിലും എൻഎസ്എസ് യുഡിഎഫിനെ പന്തുണയ്ക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ സത്യവാങ്മൂലം മാറ്റി നൽകാൻ തയ്യാറാണെങ്കിൽ സർക്കാർ പറയണം. തങ്ങളുടെ നിലപാട് ശരിയാണെന്ന ദുരഭിമാന ബോധമാണ് അവരെ നയിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. വികാരം പെട്ടെന്ന് അണയുന്ന ഒന്നല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. മൂന്ന് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളുടെ പട്ടിക തള്ളിയ സംഭവം വേണ്ടവിധം പരിശോധിക്കും. വിഷയത്തിൽ കോടതി വിധി അനുകൂലമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. വിധി വന്നശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഈ മണ്ഡലങ്ങളിൽ പാർട്ടി ആരെ പിന്തുണയ്ക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു, ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.