ആപ്പ്ജില്ല

ഏറ്റുമാനൂർ സീറ്റിനെ ചൊല്ലി ജോസഫ് ഗ്രൂപ്പിലും തമ്മിലടി, യോഗ്യത നോക്കി സ്ഥാനാർഥിയെ പരിഗണിക്കണമെന്ന് ഒരു വിഭാഗം, വീഡിയോ

ഏറ്റുമാനൂർ സീറ്റ് ജോസഫ് ഗ്രൂപ്പിന് വിട്ടു നൽകുന്നതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിസിസി ഓഫീസ് കഴിഞ്ഞ ദിവസം ഉപരോധിച്ചത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്, സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പരസ്യമായി തന്നെ പ്രതിഷേധമറിയിച്ചു രംഗത്തെത്തിയിരുന്നു.

| Edited byനവീൻ കുമാർ ടിവി | Samayam Malayalam 9 Mar 2021, 10:08 am

ഹൈലൈറ്റ്:

  • ഏറ്റുമാനൂർ സീറ്റിനെ ചൊല്ലി ജോസഫ് ഗ്രൂപ്പിലും തമ്മിലടി.
  • ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
  • യോഗ്യത നോക്കി സ്ഥാനാർഥിയെ പരിഗണിക്കണമെന്ന് ഒരു വിഭാഗം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കോട്ടയം: കോൺഗ്രസിലെ പ്രതിഷേധത്തിനു പിന്നാലെ ഏറ്റുമാനൂർ സീറ്റിനെ ചൊല്ലി ജോസഫ് ഗ്രൂപ്പിലും തമ്മിലടി. ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രിൻസ് ലൂക്കോസിനെ സ്ഥാനാർത്ഥിയാക്കിയുള്ള തീരുമാനം പിൻവലിക്കണമെന്നും യോഗ്യത നോക്കി സ്ഥാനാർഥിയെ പരിഗണിക്കണം എന്നുമാണ് സജിയെ പിന്തുണക്കുന്നവരുടെ ആവശ്യം.
Also Read: അഞ്ചലില്‍ ഗൃഹനാഥനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; അച്ഛനും മകനും അറസ്റ്റില്‍, വീഡിയോ കാണാം

ഏറ്റുമാനൂർ സീറ്റ് ജോസഫ് ഗ്രൂപ്പിന് വിട്ടു നൽകുന്നതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിസിസി ഓഫീസ് കഴിഞ്ഞ ദിവസം ഉപരോധിച്ചത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്, സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പരസ്യമായി തന്നെ പ്രതിഷേധമറിയിച്ചു രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ജോസഫ് ഗ്രൂപ്പിലും തമ്മിലടി രൂക്ഷമാകുന്നത്. ജോസഫ് ഗ്രൂപ്പിലെ മോൻസ് ജോസഫ്, ജോയി ഏബ്രഹാം നേതൃത്വം നൽകുന്ന മോജോ സഖ്യത്തിന് പ്രിൻസ് ലൂക്കോസിനെ മൽസര രംഗത്തിറക്കാനാണ് താൽപ്പര്യം. ഇതിനെതിരെയാണ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പനെ പിന്തുണയ്ക്കുന്ന ഒരു കൂട്ടർ രംഗത്തെത്തിയത്. യോഗ്യത നോക്കി സ്ഥാനാർഥികളെ പരിഗണിക്കണമെന്ന ആവശ്യം ഇവർ മുന്നോട്ടുവയ്ക്കുന്നു.

Also Read: 6 വർഷമായിട്ടും അപ്രോച്ച് റോഡായില്ല; കാടുകയറി കളിയമ്മാക്കൽ പാലം; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്, വീഡിയോ

പൂഞ്ഞാർ സീറ്റ് സജി മഞ്ഞക്കടമ്പന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പൂഞ്ഞാർ കോൺഗ്രസിന് വിട്ടു നൽകാനുള്ള തീരുമാനത്തെ തുടർന്നാണ് ഏറ്റുമാനൂർ സീറ്റ് സജി മഞ്ഞക്കടമ്പന് നൽകണമെന്ന ആവശ്യമുയർന്നത്. ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസ് നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോൾ സജി മഞ്ഞക്കടമ്പനു വേണ്ടിയും ഒരു വിഭാഗം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കോട്ടയത്തേ ജോസഫ് ഗ്രൂപ്പിന്റെ ഭൂരിഭാഗം പ്രവർത്തകരും സജി മഞ്ഞക്കടമ്പനോട് ആഭിമുഖ്യം പുലർത്തുന്നവരാണ്. നിലവിലെ സാഹചര്യത്തിൽ പാർട്ടിയിലെ തമ്മിലടി വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ