ആപ്പ്ജില്ല

നിലമ്പൂരിൽ യുഡിഎഫ് ലീഡിൽ; നൊമ്പരമായി അന്തരിച്ച സ്ഥാനാർഥി വിവി പ്രകാശ്

ഏപ്രിൽ 29ന് പുലര്‍ച്ചെയോടെയാണ് മരണമുണ്ടായത്. ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

Samayam Malayalam 2 May 2021, 10:54 am
കൊച്ചി: അതിശക്തമായ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ അന്തരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശ് മുന്നിൽ നിൽക്കുകയായിരുന്നു. പി വി അൻവറാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി. ഏറ്റവും പുതിയ വിവരമനുസരിച്ച് 1,334 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.
Samayam Malayalam V V Prakash
വി വി പ്രകാശ്


ഏപ്രിൽ 29ന് പുലര്‍ച്ചെയോടെയാണ് മരണമുണ്ടായത്. നെഞ്ചുവേദനയെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.

2011ൽ തവനൂരിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ പ്രകാശ് താലൂക്ക് പ്രസിഡന്റും ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ