ആപ്പ്ജില്ല

'നാളെയാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം, പ്രതിഷേധം മാത്രം കണക്കിലെടുത്ത് തീരുമാനമെടുക്കാനാവില്ല’: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന് ഔദ്യോഗിക പ്രഖ്യാപനം നാളെ. ഇപ്പോള്‍ നടക്കുന്നത് അനാവശ്യമായ പ്രതികരണമാണെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു

Samayam Malayalam 9 Mar 2021, 4:26 pm
പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിക്ഷേധം കനക്കുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ രംഗത്തെത്തി.
Samayam Malayalam MV Govindan Master

സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന് ഔദ്യോഗിക പ്രഖ്യാപനം നാളെയാണ് എത്തുന്നത്. ഇപ്പോള്‍ നടക്കുന്നത് അനാവശ്യമായ പ്രതികരണമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന് പ്രഖ്യാപിക്കുന്നതിന് പിന്നാലെ ഉണ്ടായിട്ടുള്ള ഈ പ്രതികരണം ആരും അംഗീകരിക്കുന്നതല്ലെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം പുറത്തുവിട്ടിരിക്കുന്നത്.

Also Read:
സിപിഐ സ്ഥാനാര്‍ഥി പട്ടികയായി; നെടുമങ്ങാട് ജിആർ സുനില്‍, ഏറനാട് കെടി അബ്ദുള്‍ റഹ്മാന്‍
പൊന്നാനിയില്‍ ഇത്തരത്തില്‍ പ്രകടനം മുമ്പും നടന്നിട്ടുണ്ട്. പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. എല്‍ഡിഎഫിന് വിജയിക്കാന്‍ സാധിക്കുന്ന മണ്ഡലം തന്നെയാണ് പൊന്നാനിയെന്നും അദ്ദേഹം പറഞ്ഞു. ടികെ മഷൂദ്, നവാസ്, ജമാല്‍ എന്നിങ്ങനെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പി നന്ദകുമാറിനെ അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുകയാണ് പൊന്നാനി പ്രാദേശിക നേതൃത്വം.

നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനര്‍ കയ്യിലേന്തി കഴിഞ്ഞ ദിവസം പെന്നാനിയില്‍ പ്രകടനം നടന്നിരുന്നു. സിപിഐഎം നേതാവ് ടിഎം സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ