ആപ്പ്ജില്ല

ജിന്ന പ്രധാനമന്ത്രിയായാൽ ഇന്ത്യ വിഭജനം നടക്കില്ലായിരുന്നുവെന്ന് BJP നേതാവ്

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്ന വേളയിൽ ജവഹര്‍ലാൽ നെഹ്റു പ്രധാനമന്ത്രിയാകണമെന്ന് ശാഠ്യം പിടിച്ചിരുന്നില്ലെങ്കിൽ ഇന്ത്യയുടെ വിഭജനം നടക്കുമായിരുന്നില്ല. മുഹമ്മദാലി ജിന്ന വിദ്യാസമ്പന്നനും അഭിഭാഷകനുമായിരുന്നു. തെരഞ്ഞെടുപ്പ് യോഗത്തിനിടെ ദാമോര്‍ പറഞ്ഞു.

Samayam Malayalam 12 May 2019, 3:50 pm

ഹൈലൈറ്റ്:

  • ജിന്ന വിദ്യാസമ്പന്നനും അഭിഭാഷകനുമായിരുന്നു
  • രാജ്യം വിഭജിക്കപ്പെടാൻ ഇടയാക്കിയത് നെഹ്റുവിന്‍റെ പിടിവാശി
  • ഇന്ത്യാവിഭജനത്തിന്‍റെ ഉത്തരവാദിത്തം കോൺഗ്രസിന്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam guman singh damor
ജിന്നയെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കിൽ രാജ്യം വിഭജിക്കപ്പെടില്ലായിരുന്നുവെന്ന ബിജെപി നേതാവിന്‍റെ വാക്കുകള്‍ വിവാദത്തിൽ. തനിക്ക് പ്രധാനമന്ത്രിയാകണമെന്ന വാശി ഒഴിവാക്കി ജവഹര്‍ലാൽ നെഹ്റു മുഹമ്മദാലി ജിന്നയെ പ്രധാനമന്ത്രിയാക്കാൻ അനുവദിച്ചിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു എന്നായിരുന്നു ഗുമൻ സിങ് ദാമോറിന്‍റെ പരാമര്‍ശം.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്ന വേളയിൽ ജവഹര്‍ലാൽ നെഹ്റു പ്രധാനമന്ത്രിയാകണമെന്ന് ശാഠ്യം പിടിച്ചിരുന്നില്ലെങ്കിൽ ഇന്ത്യയുടെ വിഭജനം നടക്കുമായിരുന്നില്ല. മുഹമ്മദാലി ജിന്ന വിദ്യാസമ്പന്നനും അഭിഭാഷകനുമായിരുന്നു. തെരഞ്ഞെടുപ്പ് യോഗത്തിനിടെ ദാമോര്‍ പറഞ്ഞു. ജിന്നയെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കിൽ രാജ്യം വിഭജിക്കപ്പെടില്ലായിരുന്നുവെന്നും ഇന്ത്യാവിഭജനത്തിന്‍റെ മുഴുവൻ ഉത്തരവാദിത്തവും കോൺഗ്രസിനാണെന്നും ദാമോര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍റെ നിലപാടുകള്‍ രാഷ്ട്രസുരക്ഷയുമായി ബന്ധിപ്പിച്ച് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നതിനിടയിലാണ് പാക് രാഷ്ട്രപിതാവിനെ പിന്തുണയ്ക്കുന്ന ബിജെപി നേതാവിന്‍റെ വാക്കുകള്‍. ലോക്സഭാ പോളിങിന്‍റെ ആറാം ഘട്ടമാണ് ഇന്ന് നടക്കുന്നത്. മെയ് 19ന് ഏഴാം ഘട്ട പോളിങ് കൂടി അവസാനിച്ച ശേഷം മെയ് 23നാണ് വോട്ടെണ്ണൽ.

ആര്‍ട്ടിക്കിള്‍ ഷോ