ആപ്പ്ജില്ല

ഊർമിള രാഷ്ട്രീയത്തിലെത്തിയത് താരമായത് കൊണ്ട്: ഗോപാൽ ഷെട്ടി

മുംബൈ നോർത്ത് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ഊർമിള. ഊർമിള തെരഞ്ഞെടുത്ത പാർട്ടി തെറ്റായിപ്പോയെന്നും ഗോപാൽ ഷെട്ടി ആരോപിച്ചു. ഗോപാൽ ഷെട്ടിയാണ് ഊർമിളക്കെതിരായ ബിജെപി സ്ഥാനാർഥി.

Samayam Malayalam 11 Apr 2019, 4:09 pm
മുംബൈ: ബോളിവൂഡ് നടി ഊർമിള മതോന്ദ്‍കര്‍ക്കെതിരെ ബിജെപി എംപി രംഗത്ത്. ഊർമിള ഒരു താരമായത് കൊണ്ട് മാത്രമാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. അവരുടെ മുഖമാണ് അവരെ രാഷ്ട്രീയത്തിൽ പ്രവേശിപ്പിച്ചതെന്ന് ബിജെപി എംപി ഗോപാൽ ഷെട്ടി പറഞ്ഞു.
Samayam Malayalam urmila matondkar 1


മുംബൈ നോർത്ത് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ഊർമിള. ഊർമിള തെരഞ്ഞെടുത്ത പാർട്ടി തെറ്റായിപ്പോയെന്നും ഗോപാൽ ഷെട്ടി ആരോപിച്ചു. ഗോപാൽ ഷെട്ടിയാണ് ഊർമിളക്കെതിരായ ബിജെപി സ്ഥാനാർഥി. ഊർമിളക്ക് രാഷ്ട്രീയത്തെ കുറിച്ച് വ്യക്തമായി അറിയാമെന്നും അവർ രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് വരുന്നതെന്നും ഗോപാൽ ഷെട്ടി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ