ആലപ്പുഴ: കോൺഗ്രസിനെയും രാഹുൽ ഗാന്ധിയേയും കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്ക് സ്ഥാനാർത്ഥി പോലുമില്ലാത്ത വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ മത്സരിക്കുന്നത് പരിഹാസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം എ ആരിഫിനുവേണ്ടി പ്രചാരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബദൽ നയത്തോടുകൂടിയ മതേതര സർക്കാരാണ് രാജ്യത്ത് വരേണ്ടത്. കോൺഗ്രസുകാർ വിശ്വസിക്കാൻ പറ്റാത്ത വിഭാഗമാണെന്നും അവരെ തെരഞ്ഞെടുത്താൽ എപ്പോഴാണ് ബിജെപിയിലേക്ക് പോകുകയെന്ന് പറയാനാകില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.
വിശ്വാസ്യതയുള്ള സ്ഥാനാർത്ഥികൾക്കാണ് ജനങ്ങൾ വോട്ട് നൽകേണ്ടത്. ഏത് സമയവും ബിജെപിയിലേക്ക് പോകാൻ സാധ്യതയുള്ള കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകിയിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിശ്വാസ്യതയുള്ള സ്ഥാനാർത്ഥികൾക്കാണ് ജനങ്ങൾ വോട്ട് നൽകേണ്ടത്. ഏത് സമയവും ബിജെപിയിലേക്ക് പോകാൻ സാധ്യതയുള്ള കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകിയിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.