ആപ്പ്ജില്ല

'സുരേന്ദ്രൻ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥി'; ശബരിമലയിലൂന്നി അമിത് ഷാ

ശബരിമല വിഷയം പ്രചാരണത്തിൽ ശക്തമായി ഉയർത്താനാണ് ബിജെപി തീരുമാനം. കനത്ത മഴ കാരണം ഏതാനും നിമിഷം മാത്രമാണ് അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‍തത്. പത്തനംതിട്ടയിലും ആലപ്പുഴയിലും നടത്താനിരുന്ന പൊതുസമ്മേളനം ബിജെപി ഒഴിവാക്കി.

Samayam Malayalam 20 Apr 2019, 7:43 pm

ഹൈലൈറ്റ്:

  • പത്തനംതിട്ടയിലെ റോഡ്ഷോയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
  • കനത്ത മഴ കാരണം ഏതാനും നിമിഷം മാത്രമാണ് അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‍തത്.
  • പത്തനംതിട്ടയിലും ആലപ്പുഴയിലും നടത്താനിരുന്ന പൊതുസമ്മേളനം ബിജെപി ഒഴിവാക്കി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Amit Shah
പത്തനംതിട്ട: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രൻ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. പത്തനംതിട്ടയിലെ റോഡ്ഷോയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ശബരിമല വിഷയം പ്രചാരണത്തിൽ ശക്തമായി ഉയർത്താനാണ് ബിജെപി ശ്രമം.


അതേസമയം കനത്ത മഴ കാരണം ഏതാനും നിമിഷം മാത്രമാണ് അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‍തത്. ഇതോടൊപ്പം പത്തനംതിട്ടയിലും ആലപ്പുഴയിലും നടത്താനിരുന്ന പൊതുസമ്മേളനം ബിജെപി ഒഴിവാക്കി.

ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രൻ, സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള, പി സി ജോര്‍ജ് എൺഎൽഎ, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവര്‍ അമിത് ഷാക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. ഏഴ് നിയമസഭാ മണ്ഡലത്തിൽ നിന്ന് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ റോഡ് ഷോയിൽ അണിനിരന്നു.

ആര്‍ട്ടിക്കിള്‍ ഷോ