ആപ്പ്ജില്ല

തിരുവനന്തപുരത്തേക്കാൾ ജയ സാധ്യത പത്തനംതിട്ടയിലെന്ന് ബിജെപി

മാര്‍ച്ച് 23 ന് ശേഷം കേരളത്തിൻ്റെ രാഷ്ട്രീയ ചിത്രം തന്നെ മാറുമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു. പത്തനംതിട്ടയിൽ ഹിന്ദുവോട്ട് ഏകീകരണം ഉണ്ടായെന്നും ബിജെപി പാർലമെന്‍റ് മണ്ഡലം നേതൃയോഗം വിലയിരുത്തി.

Samayam Malayalam 17 May 2019, 12:15 pm

ഹൈലൈറ്റ്:

  • പത്തനംതിട്ടയിൽ ഹിന്ദുവോട്ട് ഏകീകരണം ഉണ്ടായി.
  • ന്യൂനപക്ഷ വോട്ടുകള്‍ ഏതെങ്കിലും ഒരു മുന്നണിയിൽ കേന്ദ്രീകരിക്കപ്പെട്ടിട്ടില്ല.
  • ഈഴവ വോട്ടുകള്‍ സുരേന്ദ്രന് ലഭിച്ചു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam K Surendran
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തേക്കാള്‍ ജയ സാധ്യത പത്തനംതിട്ടയിലെന്ന് ബിജെപി. പത്തനംതിട്ടയിൽ ഹിന്ദുവോട്ട് ഏകീകരണം ഉണ്ടായെന്നും ബിജെപി പാർലമെന്‍റ് മണ്ഡലം നേതൃയോഗം വിലയിരുത്തി.
ന്യൂനപക്ഷ വോട്ടുകള്‍ ഏതെങ്കിലും ഒരു മുന്നണിയിൽ കേന്ദ്രീകരിക്കപ്പെട്ടിട്ടില്ല. ഇത് ബിജെപിക്ക് അനുകൂലമായ ഘടകമാണ്. ഈഴവ വോട്ടുകള്‍ സുരേന്ദ്രന് ലഭിച്ചു. 20,000 മുതൽ 30,000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ സുരേന്ദ്രൻ വിജയിക്കുമെന്നും യോഗം വ്യക്തമാക്കി.

മാര്‍ച്ച് 23 ന് ശേഷം കേരളത്തിൻ്റെ രാഷ്ട്രീയ ചിത്രം തന്നെ മാറുമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ