ആപ്പ്ജില്ല

വോട്ടിനൊപ്പം പ്രതീക്ഷയുമുയർത്തി കമൽഹാസന്‍റെ മക്കൾ നീതി മയ്യം

എഐഡിഎംകെക്കും ഡിഎംകെക്കും ശേഷം ശക്തമായ സാന്നിധ്യം അറിയിക്കാൻ കമൽഹാസന്റെ മക്കൾ നീതി മയ്യത്തിന് കഴിഞ്ഞെന്നാണ് റിപ്പോർട്ട്. മറ്റ് രണ്ടു പാർട്ടികളും തമിഴ്‌നാട്ടിലെ മുഖ്യ ദ്രാവിഡ പാർട്ടികളാണ്.

Samayam Malayalam 25 May 2019, 6:08 pm

ഹൈലൈറ്റ്:

  • മക്കൾ നീതി മയ്യം നേടിയത് 3.86 ശതമാനം വോട്ടുകൾ
  • 13 മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്താൻ പാർട്ടിക്ക് കഴിഞ്ഞു
  • 12 ശതമാനത്തോളമാണ് ഇവരുടെ വോട്ട് ഷെയർ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam makkal neethi maiyam
ചെന്നൈ: തമിഴ്‌നാട്ടിൽ ഒരു സീറ്റു പോലും കമൽഹാസന്റെ മക്കൾ നീതി മയ്യത്തിന് നേടാൻ സാധിച്ചില്ലെങ്കിലും ചെറിയ സ്വാധീനം ചെലുത്താൻ സാധിച്ചെന്ന് റിപ്പോർട്ട്. എഐഡിഎംകെക്കും ഡിഎംകെക്കും ശേഷം ശക്തമായ സാന്നിധ്യം അറിയിക്കാൻ കമൽഹാസന്റെ മക്കൾ നീതി മയ്യത്തിന് കഴിഞ്ഞെന്നാണ് റിപ്പോർട്ട്. മറ്റ് രണ്ടു പാർട്ടികളും തമിഴ്‌നാട്ടിലെ മുഖ്യ ദ്രാവിഡ പാർട്ടികളാണ്.
മക്കൾ നീതി മയ്യം പാർട്ടി പ്രഖ്യാപിച്ചപ്പോൾ തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധിക്കാനാണ് ഇപ്പോൾ പദ്ധതിയെന്നും കേന്ദ്ര രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ ശ്രദ്ധിക്കുന്നില്ലെന്നും കമൽഹാസൻ വ്യക്തമാക്കിയിരുന്നു. 3.86 ശതമാനം വോട്ടുകൾ മാത്രമാണ് മക്കൾ നീതി മയ്യത്തിന് തമിഴ്‌നാട്ടിൽ നേടാനായത്.

ഗ്രാമീണ മേഖലയിൽ വലിയ ചലനമുണ്ടാക്കാൻ പാർട്ടിക് കഴിഞ്ഞില്ലെങ്കിലും നഗര മേഖലയിൽ സ്വാധീനം ചെലുത്താൻ പാർട്ടിക്ക് കഴിഞ്ഞു.13 ലോക്സഭാ മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്ത് എത്താനും മക്കൾ നീതി മയ്യത്തിന് കഴിഞ്ഞു. കോയമ്പത്തൂർ, സൗത്ത് ചെന്നൈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ഒരു ലക്ഷത്തിലധികം വോട്ടുകൾ പിടിക്കുകയും ചെയ്തു.

12 ശതമാനത്തോളമാണ് ഇവരുടെ വോട്ട് ഷെയർ. രാജ്യത്തെ ആദ്യ തീവ്രവാദി ഗോഡ്‌സെ ആയിരുന്നെന്ന കമൽഹാസന്റെ പരാമർശം വലിയ വിവാദമായിരുന്നു. വരും തെരഞ്ഞെടുപ്പുകളിൽ വലിയ സ്വാധീനമുണ്ടാക്കാൻ പാർട്ടിക്ക് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ആര്‍ട്ടിക്കിള്‍ ഷോ