തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന് മുൻതൂക്കം ലഭിക്കുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. എന്നാൽ എൽഡിഎഫിന് ആശ്വാസമാകുന്നരീതിയിൽ രണ്ട് സർവ്വേ ഫലങ്ങളും പുറത്തുവന്നിട്ടുണ്ട്. ന്യൂസ് 18, ന്യൂസ് നേഷൻ ചാനലുകളാണ് അത്തരത്തിൽ സർവ്വേഫലം പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിൽ ഇടതു മുന്നേറ്റം ഉണ്ടാകുമെന്നാണ് ന്യൂസ് 18 പ്രവചനം. 11 മുതൽ 13 സീറ്റുകൾ വരെ എൽഡിഎഫ് നേടുമെന്നാണ് ന്യൂസ് 18 പ്രവചിച്ചിരിക്കുന്നത്. യുഡിഎഫിന് 7 മുതൽ 9 സീറ്റുകൾ വരെ ലഭിക്കുമെന്നുമാണ് പ്രവചനം.
എൽഡിഎഫിന് 5 മുതൽ 7 വരെ സീറ്റ് ലഭിക്കുമെന്നാണ് ന്യൂസ് നേഷന്റെ പ്രവചനം. മറ്റ് സർവ്വേകളിൽ എൽഡിഎഫ് 5 കടക്കില്ലെന്നാണ് പ്രവചിച്ചിരിക്കുന്നത്.
എൽഡിഎഫിന് 5 മുതൽ 7 വരെ സീറ്റ് ലഭിക്കുമെന്നാണ് ന്യൂസ് നേഷന്റെ പ്രവചനം. മറ്റ് സർവ്വേകളിൽ എൽഡിഎഫ് 5 കടക്കില്ലെന്നാണ് പ്രവചിച്ചിരിക്കുന്നത്.