ആപ്പ്ജില്ല

എഐഡിഎംകെക്കെതിരെ പരാതിയുമായി എം.കെ സ്റ്റാലിൻ

അണ്ണാഡിഎംകെ കേവല ഭൂരിപക്ഷം ഉറപ്പാക്കാനായി എന്ത് മാർഗവും ഉപയോഗിക്കുമെന്ന് കാണിച്ച് സ്റ്റാലിൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കൂടാതെ, മികച്ച വിജയം നൽകിയ ജനങ്ങൾക്ക് സ്റ്റാലിൻ നന്ദി പറഞ്ഞു.

Samayam Malayalam 23 May 2019, 9:24 pm
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന തമിഴ്‌നാട്ടിൽ നാടകീയ രംഗങ്ങൾ. ഭരണകക്ഷിയായ എഐഡിഎംകെക്ക് 22 ൽ 9 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.10 സീറ്റുകളാണ് ഭരണം നിലനിർത്താൻ വേണ്ടിയിരുന്നത്. അവസസൻ ഫലസൂചനകൾ പുറത്ത് വരുമ്പോഴും 13 സീറ്റുകളുമായി ഡിഎംകെയാണ് മുന്നിട്ട് നിൽക്കുന്നത്.
Samayam Malayalam M K Stalin


അണ്ണാഡിഎംകെ കേവല ഭൂരിപക്ഷം ഉറപ്പാക്കാനായി എന്ത് മാർഗവും ഉപയോഗിക്കുമെന്ന് കാണിച്ച് സ്റ്റാലിൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കൂടാതെ, മികച്ച വിജയം നൽകിയ ജനങ്ങൾക്ക് സ്റ്റാലിൻ നന്ദി പറഞ്ഞു. ആറോളം മണ്ഡലങ്ങളിലെ ഫലം പുറത്ത് വരാനുണ്ട്. എന്നാൽ, ആ മണ്ഡലങ്ങളിലെ ഫലം തടയാൻ എഐഡിഎംകെ കാര് നീക്കം നടത്തുമെന്നാണ് സ്റ്റാലിൻ നൽകിയ പരാതി. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നാണ് സ്റ്റാലിന്റെ ആവശ്യം.

ആര്‍ട്ടിക്കിള്‍ ഷോ