ആപ്പ്ജില്ല

ഇവിഎം തിരിമറിയ്ക്കുള്ള തന്ത്രമോ? എക്സിറ്റ് പോളുകൾക്കെതിരെ മമത

"എക്സിറ്റ് പോള്‍ ഗോസിപ്പിൽ ഞാൻ വിശ്വസിക്കുന്നില്ല. ആയിരക്കണക്കിന് ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കാനോ മെഷീനുകള്‍ തന്നെ മാറ്റാനോ ഉള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് എക്സിറ്റ് പോള്‍ വ്യാജപ്രചരണം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായി ഒന്നിച്ചു നിൽക്കണം. നാം ഈ യുദ്ധം ഒരുമിച്ച് പോരാടും." മമത ട്വിറ്ററിൽ കുറിച്ചു.

Samayam Malayalam 20 May 2019, 6:51 am

ഹൈലൈറ്റ്:

  • എക്സിറ്റ് പോള്‍ ഗോസിപ്പിൽ വിശ്വാസമില്ലെന്ന് മമതാ ബാനര്‍ജി
  • ഇവിഎം തിരിമറിയ്ക്കുള്ള മുന്നൊരുക്കമെന്ന് ആരോപണം
  • പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു പോരാടുമെന്ന് മമത
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam mamata banerjee 3
കൊൽക്കത്ത: ബിജെപി നയിക്കുന്ന എൻഡിഎ സര്‍ക്കാര്‍ അധികാരത്തിൽ തുടരുമെന്നും എൻഡിഎ മുന്നണി കേവലഭൂരിപക്ഷം കടക്കുമെന്നുമുള്ള സര്‍വ്വേഫലങ്ങള്‍ക്ക് പിന്നാലെ എക്സിറ്റ് പോളുകള്‍ക്കെതിരെ മമതാ ബാനര്‍ജി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ മാറ്റാനോ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്നാണ് മമതാ ബാനര്‍ജിയുടെ ആരോപണം.
എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായി ഒന്നിച്ചു നിൽക്കണമെന്നും ശക്തമായി പോരാടണമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.

"എക്സിറ്റ് പോള്‍ ഗോസിപ്പിൽ ഞാൻ വിശ്വസിക്കുന്നില്ല. ആയിരക്കണക്കിന് ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കാനോ മെഷീനുകള്‍ തന്നെ മാറ്റാനോ ഉള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് എക്സിറ്റ് പോള്‍ വ്യാജപ്രചരണം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായി ഒന്നിച്ചു നിൽക്കണം. നാം ഈ യുദ്ധം ഒരുമിച്ച് പോരാടും." മമത ട്വിറ്ററിൽ കുറിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ