കോഴിക്കോട്: ഇടതുപക്ഷ മുന്നണിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നരേന്ദ്ര മോദിയാണോ രാഹുൽ ഗാന്ധിയാണോ പ്രധാനമന്ത്രിയാകേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരളം ഭരിക്കുന്നത് കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാരാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. സമീപകാലത്ത് കേരളത്തിൽ 20 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരം പറയണം. എൽഡിഎഫിന്റെ കര്‍ഷകറാലി പരിഹാസ്യമാണെന്നും ഇടതുമുന്നണിയുടെ റോഡ് ഷോ പരാജയമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
രാജ്യം ഭരിക്കേണ്ടത് മോദിയോ രാഹുലോ? പിണറായിയോട് മുല്ലപ്പള്ളി
കേരളം ഭരിക്കുന്നത് കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാരാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. സമീപകാലത്ത് കേരളത്തിൽ 20 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരം പറയണം. എൽഡിഎഫിന്റെ കര്‍ഷകറാലി പരിഹാസ്യമാണെന്നും ഇടതുമുന്നണിയുടെ റോഡ് ഷോ പരാജയമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Samayam Malayalam 12 Apr 2019, 9:04 pm
ഹൈലൈറ്റ്:
- കേരളം ഭരിക്കുന്നത് കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാര്‍
- കര്‍ഷക ആത്മഹത്യകള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറയണം
- എൽഡിഎഫ് കര്‍ഷകറാലി പരിഹാസ്യമെന്ന് മുല്ലപ്പള്ളി