ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി കേരളത്തിലേക്ക്. 12ന് തിരുവനന്തപുരത്തും കോഴിക്കോടും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തിപകരാനാണ് മോദിയുടെ വരവ്. അതേസമയം, പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക പുതുക്കി സമർപ്പിച്ചു. കേസുകളുടെ വിവരങ്ങൾ ചേർത്ത് സുരേന്ദ്രന്റെ അഭിഭാഷകനാണ് പത്രിക സമർപ്പിച്ചത്. ആറ്റിങ്ങൽ മണ്ഡലത്തിലെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പത്രിക പുതുക്കി നൽകിയിട്ടുണ്ട്.
ചാലക്കുടി മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണനെതിരെ 146 കേസുകൾക്കൂടിയുള്ള സാഹചര്യത്തിൽ പത്രിക പുതുക്കി നൽകും.
നിലവിൽ ഏഴ് കേസുകളാണ് എ എൻ രാധാകൃഷ്ണനെതിരെയുള്ളതെന്നായിരുന്നു പത്രികയിൽ രേഖപ്പെടുത്തിയിരുന്നത്. പുതിയ കേസുകളുടെ വിവരം ബുധനാഴ്ചയാണ് അറിഞ്ഞതെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ടുള്ളതാണ് കേസുകൾ. എല്ലാ കേസുകളിലുംകൂടി ആയിരത്തിൽ അധികം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് രാധാകൃഷ്ണൻ പറഞ്ഞു.