ആപ്പ്ജില്ല

മോദിയുടെ ശബരിമല പ്രസംഗം വെറും നാടകമാണെന്ന് എ കെ ആൻ്റണി

കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ ഒന്നും പറയാത്തവരാണ് ഇപ്പോള്‍ വിശ്വാസവും ആചാരവും സംരക്ഷിക്കുമെന്ന് പറയുന്നത്. രാജ്യത്തിൻ്റെ സൈന്യത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്ന് എ കെ ആൻ്റണി.

Samayam Malayalam 13 Apr 2019, 9:44 pm
തൃശൂര്‍: ശബരിമലയിലെ വിശ്വാസവും ആചാരവും സംരക്ഷിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം വെറും നാടകമാണെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി. കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ ഒന്നും പറയാത്തവരാണ് ഇപ്പോള്‍ വിശ്വാസവും ആചാരവും സംരക്ഷിക്കുമെന്ന് പറയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
Samayam Malayalam A K Antony


ശബരിമല യുവതി പ്രവേശന കേസ് കൊടുത്തത് ബിജെപിയുടെ വനിതാ നേതാക്കളാണ്. കേസിൽ സുപ്രീംകോടതി വിധി വന്നിട്ടും ഓര്‍ഡിൻസ് ഇറക്കാൻ ബിജെപി തയ്യാറായിട്ടില്ല. കേരളത്തെ കലാപ ഭൂമിയാക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നും എ കെ ആൻ്റണി പറഞ്ഞു.

രാജ്യത്തിൻ്റെ സൈന്യത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണ്. സൈന്യത്തെ ദുരുപയോഗം ചെയ്യുന്നത് രാജ്യദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ