ആപ്പ്ജില്ല

പർദ്ദാ വിവാദം; വസ്ത്രധാരണം അടിസ്ഥാന ആവശ്യമെന്ന് ശ്രീധരൻ പിള്ള

​സിപിഎമ്മാണ് റീ പോളിങ് നടക്കുന്ന മണ്ഡലങ്ങളിൽ പർദ വിലക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. ന്യൂനപക്ഷ പ്രീണനത്തിന്റെ വക്താക്കളായിരുന്നു നേരത്തെ സിപിഎം എന്നും ശ്രീധരൻ പിള്ള.

Samayam Malayalam 19 May 2019, 12:21 am

ഹൈലൈറ്റ്:

  • വസ്ത്രധാരണം അടിസ്ഥാനപരമായ ആവശ്യമെന്ന് ശ്രീധരൻ പിള്ള
  • വോട്ടിന്റെപേരിൽ സിപിഎം അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് പിള്ള
  • തിരൂരിൽ സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam pillai
തിരൂർ: സിപിഎം വോട്ടിന്റെ പേരിൽ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും വസ്ത്രധാരണം അടിസ്ഥാന ആവശ്യമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. തിരൂരിൽ പൊന്നാനി ലോക്സഭാ മണ്ഡലം ബിജെപി പ്രവർത്തക യോഗം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മാണ് റീ പോളിങ് നടക്കുന്ന മണ്ഡലങ്ങളിൽ പർദ വിലക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. ന്യൂനപക്ഷ പ്രീണനത്തിന്റെ വക്താക്കളായിരുന്നു നേരത്തെ സിപിഎം. എന്നാലിപ്പോൾ പർദ വിലക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത് സിപിഎമ്മാണെന്നും പിള്ള പറഞ്ഞു. വോട്ടിന്റെ പേരിൽ സിപിഎം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പിള്ള വ്യക്തമാക്കി.

കള്ളവോട്ടിന്റെ പേരിൽ കേരളത്തിൽ റീ പോളിങ് നടക്കേണ്ടിവന്നത് അപമാനകരമാണ്. സിപിഎമ്മും കോൺഗ്രസും ഇതിന്റെപേരിൽ ജനങ്ങളോട് മാപ്പ് പറയണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ