അമേഠി: ഉത്തര്‍ പ്രദേശിലെ തന്റെ മണ്ഡലമായ അമേഠിയിൽ ഇന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഗൗരിഗഞ്ചിൽ നിന്ന് തുടങ്ങുന്ന രണ്ട് മണിക്കൂര്‍ നീളുന്ന റോഡ് ഷോയ്ക്ക് ശേഷമായിരിക്കും രാഹുൽ പത്രിക സമര്‍പ്പിക്കുക. രാഹുലിനൊപ്പം യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വദ്ര എന്നിവരും അമേഠിയിലെത്തും. അമേഠിയ്ക്ക് പുറമെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചതിനെ ബിജെപി സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനി പരിഹസിച്ചിരുന്നു. അമേഠിയിൽ കടുത്ത മത്സരം നേരിടുന്നതുകൊണ്ടാണ് രാഹുൽ ഗാന്ധി വയനാട്ടിലേയ്ക്ക് ഒളിച്ചോടുന്നതെന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത് ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ ഇന്നത്തെ റോഡ്ഷോ കോൺഗ്രസിന്റെ ശക്തിപ്രകടനം കൂടിയാകും.
അമേഠിയിലെ വികസനത്തെക്കുറിച്ച് പഠിക്കാൻ വയനാട്ടിൽ നിന്നെത്തുന്ന കെപിസിസിയുടെ അഞ്ച് പ്രതിനിധികളും രാഹുൽ ഗാന്ധിയ്ക്കൊപ്പമുണ്ടാകും. രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വയനാട്ടിലെത്തി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരുന്നു.
റായ്ബറേലി മണ്ഡലത്തിൽ യു പി എ അധ്യക്ഷ സോണിയ ഗാന്ധി നാളെ പത്രിക സമര്‍പ്പിക്കും.