ആപ്പ്ജില്ല

ആറ്റിങ്ങലിൽ ശ്രീധരൻ പിള്ള നടത്തിയ പ്രസംഗം വിവാദമായി

​​വർഗീയത വളർത്തി വോട്ട് നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന ആരോപണവുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തി. കേരളത്തെ വർഗീയമായി വിഭജിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് ഡിവൈഎഫ്ഐ നേതാവ് എ.എ. റഹിം ആരോപിച്ചു.

Samayam Malayalam 14 Apr 2019, 1:43 pm
തിരുവനന്തപുരം: ആറ്റിങ്ങലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പരാമർശവുമായി ബിജെപി സംസ്ഥാനാധ്യക്ഷൻ പി. എസ് ശ്രീധരൻ പിള്ള. ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് ശ്രീധരൻ പിള്ളയുടെ വിവാദ പരാമർശം.
Samayam Malayalam sreedharan pillai


ബാലക്കോട്ട് ആക്രമണത്തിൽ മരിച്ച ഭീകരരുടെ എണ്ണവും മതവും ഇന്ത്യൻ സൈന്യത്തോട് രാഹുൽ ഗാന്ധിയും യെച്ചൂരിയും പിണറായി വിജയനും ചോദിച്ചുവെന്ന പരാമർശത്തോടാണ് ശ്രീധരൻ പിള്ള പ്രതികരിച്ചത്. 'ഇസ്ലാമാകണമെങ്കില്‍ ചില അടയാളങ്ങളൊക്കെ ഉണ്ടല്ലോ. വസ്ത്രം മാറ്റി നോക്കിയാല്‍ അതറിയാന്‍ പറ്റും' എന്ന് ശ്രീധരൻ പിള്ള തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ പറഞ്ഞു.

വർഗീയത വളർത്തി വോട്ട് നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന ആരോപണവുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തി. കേരളത്തെ വർഗീയമായി വിഭജിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് ഡിവൈഎഫ്ഐ നേതാവ് എ.എ. റഹിം ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ