ആപ്പ്ജില്ല

യോഗി ആദിത്യനാഥിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്തു

മുസ്ലിം ലീഗിനെതിരായ വൈറസ് പരാമർശം അടങ്ങിയ ട്വീറ്റാണ് ട്വിറ്റർ നീക്കിയത്. ഇതേ പരാമർശത്തിന്റെ പേരിൽ യോഗി ആദിത്യനാഥിന് മൂന്ന് ദിവസത്തെ വിലക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരുന്നു.

Samayam Malayalam 17 Apr 2019, 12:50 pm

ഹൈലൈറ്റ്:

  • തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് പിന്നാലെയാണ് ട്വീറ്റ് നീക്കം ചെയ്തത്
  • മുസ്ലിം ലീഗ് കോൺഗ്രസിനെ ബാധിച്ച വൈറസാണെന്നായിരുന്നു പരാമർശം
  • വയനാട്ടിലെ പ്രചാരണ പരിപാടിയിൽ പച്ചക്കൊടി മാത്രമാണ് കണ്ടതെന്നും പറഞ്ഞിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam yogi adityanath
ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ ട്വീറ്റുകൾ ട്വറ്റർ നീക്കംചെയ്തു. മുസ്ലിം ലീഗിനെ വൈറസ് എന്ന് അധിക്ഷേപിച്ച രണ്ട് ട്വീറ്റുകളാണ് ട്വിറ്റർ നീക്കിയത്. വൈറസ് പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിന് മൂന്ന് ദിവസത്തെ വിലക്കാണ് യോഗിക്ക് ഏർപ്പെടുത്തിയത്.
രാഹുൽ ഗാന്ധി ഒരു മണ്ഡലത്തിൽ പ്രചാരണം നടത്തുന്നത് നാം കണ്ടതാണ്. പച്ച മാത്രമാണ് അവിടെ ദൃശ്യമായത്. കോൺഗ്രസ് പച്ച വൈറസിനാൽ ബുദ്ധിമുട്ടുകയാണ്. എന്നിങ്ങനെയായിരുന്നു യോഗി ആദിത്യനാഥിന്റെ ട്വീറ്റ്.

ആര്‍ട്ടിക്കിള്‍ ഷോ