അമേഠി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠിയിൽ പത്രിക സമർപ്പിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് സ്മൃതി ഇറാനിയുടെ മുഖ്യ എതിരാളി. അമേഠിയിൽ നാല് കിലോമീറ്ററോളം റോഡ് ഷോ നടത്തിയ ശേഷമാണ് സ്മൃതി പത്രിക സമർപ്പിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സ്മൃതിയോടൊപ്പം ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിയോട് 2014ൽ 1.7 ലക്ഷം വോട്ടുകൾക്കായിരുന്നു സ്മൃതി ഇറാനി അമേഠിയിൽ തോറ്റത്.
അതേസമയം രാഹുൽ ഗാന്ധി ബുധനാഴ്ചയാണ് അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. അമ്മ സോണിയാ ഗാന്ധിയും കുടുംബാംഗങ്ങൾക്കും ഒപ്പമെത്തിയാണ് രാഹുൽ പത്രിക സമർപ്പിച്ചത്. മൂന്നു കിലോമീറ്ററോളം റോഡ് ഷോ നടത്തിയ ശേഷമാണ് രാഹുൽ പത്രിക സമർപ്പിച്ചത്.