ആപ്പ്ജില്ല

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായാൽ പിന്തുണയ്ക്കും: ദേവഗൗഡ

ചെറിയ പാർട്ടിയായിട്ടും ജെഡിഎസിനെ സോണിയാ ഗാന്ധി പിന്തുണച്ചു. അതുകൊണ്ട് കോൺഗ്രസിനെ പിന്തുണയ്ക്കേണ്ടത് തന്റെ കടമയാണെന്നും എച്ച് ഡി ദേവഗൗഡ പറഞ്ഞു. രാഹുൽ പ്രധാനമന്ത്രി ആയാൽ അദ്ദേഹത്തോടൊപ്പം ഇരിക്കും.

Samayam Malayalam 19 Apr 2019, 5:41 pm

ഹൈലൈറ്റ്:

  • രാഹുലിനെ പിന്തുണയ്ക്കും
  • സോണിയ തങ്ങളെ പിന്തുണച്ചിരുന്നു
  • തിരിച്ച് പിന്തുണയ്ക്കേണ്ടത് തങ്ങളുടെ കടമ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam deva
ബെംഗളുരു: രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായാൽ പിന്തുണയ്ക്കുമെന്ന് ഡെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. രാഷ്ട്രീയ ജീവിതത്തിൽനിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കർണ്ണാടകയിലെ തുംകൂരിൽനിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മൂന്ന് വർഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യം മത്സരിക്കാൻ നിർബന്ധിതനാക്കിയെന്നും ദേവഗൗഡ പറഞ്ഞു. ഒന്നും ഒളിക്കാനില്ലെന്നും ഒന്നിനെക്കുറിച്ചും ആഗ്രഹം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഒത്തുതീർപ്പ് സ്ഥാനാർത്ഥി എന്ന നിലയിൽ ദേവഗൗഡയ്ക്ക് പ്രധാനമന്ത്രിയാകാമെന്ന് മകനും കർണ്ണാടക മുഖ്യമന്ത്രിയുമായ കുമാരസ്വാമി പറഞ്ഞിരുന്നു. എന്നാൽ തന്നെ അത്തരം വിഷയങ്ങളൊന്നും അലട്ടുന്നില്ലെന്നും ദേവഗൗഡ വ്യക്തമാക്കി. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയാൽ അദ്ദേഹത്തോടൊപ്പം ഇരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ