undefined

വി ജോയ്

ആറ്റിങ്ങൽ|കേരളം|CPI(M)|AWAITED

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫിന്റെ സ്ഥാനാർഥിയാണ് വി ജോയ്. സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ജോയ്, നിലവിൽ വർക്കലയിലെ‌ സിറ്റിങ് എംഎൽഎയാണ്. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും ജയിച്ച ചരിത്രവുമായാണ് ജോയ് ലോക്സഭാ തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്.

രാഷ്ട്രീയ വിവരങ്ങൾ
പാർട്ടി CPI(M)
മണ്ഡലംആറ്റിങ്ങൽ
സംസ്ഥാനത്തിൻറെ പേര്കേരളം
കുറ്റവാളിYes (1)
തൊഴിൽAdvocate Roll No. k/1453/1998, Attingal Court
വ്യക്തിഗത വിവരങ്ങൾ
പേര്വി ജോയ്
വിദ്യാഭ്യാസംGraduate Professional
നിങ്ങൾ പാൻ നമ്പർ നൽകിയോ (അതെ, ഇല്ല)Y
സ്ഥാവര സ്വത്ത്22.5Lac
ജംഗമ സ്വത്ത്63.1Lac
ആകെ ആസ്തി85.6Lac
സ്വന്തം വരുമാനം13800
സ്ഥാവര സ്വത്ത്7.2Lac
മൊത്തം വരുമാനം9.7Lac
പ്രായം58
Disclaimer: This Data is as according as the publicly available affidavit information, submitted by the candidates to the Election Commission of India.
സ്ഥാനാർത്ഥിയുടെ വിവരങ്ങൾ

സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ വി ജോയ് ഇക്കുറി ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ പാർട്ടിയുടെ സ്ഥാനാർഥിയാണ്. നിലവിൽ വർക്കല മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ കൂടിയായ ജോയിയെ മത്സരിക്കാൻ ഇറക്കുന്നതിലൂടെ ഏത് വിധേനയും ആറ്റിങ്ങൽ മണ്ഡലം തിരിച്ചുപിടിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് എൽഡിഎഫ് വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ രണ്ട് തവണയും വർക്കലയെ പ്രതിനിധീകരിച്ച് നിയമസഭയിലേക്കെത്തിയ ജോയ്, ആറ്റിങ്ങൽ മണ്ഡലത്തിൽ സിപിഎമ്മിന് അണിനിരത്താൻ സാധിക്കുന്ന ഏറ്റവും ശക്തനായ സ്ഥാനാർഥിയെന്നാണ് വിലയിരുത്തൽ.

പഞ്ചായത്ത് മുതൽ നിയമസഭ വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ച ചരിത്രമുള്ള ജോയ്, ഇതുവരെ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും ജയിച്ചു എന്നതും ശ്രദ്ധേയം. ഇത്തവണ ലോക്സഭയിലേക്ക് മത്സരിക്കുമ്പോൾ ഈ ചരിത്രം തുടരാൻ അദ്ദേഹത്തിനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് മുന്നണി.

1965 മെയ് പത്താം തീയതി തിരുവനന്തപുരത്തെ ചിറയൻകീഴിനടുത്ത് പെരുങ്ങുഴിയിലാണ് വി ജോയിയുടെ ജനനം. പഠനകാല സമയത്ത് തന്നെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം ചിറയിൻകീഴ് ചിത്തിരവിലാസം സ്കൂൾ ലീഡർ, ചെമ്പഴന്തി എസ്‌എൻ കോളേജ് യൂണിയൻ കൗൺസിലർ, കേരള സർവകലാശാല യൂണിയൻ എക്സിക്യൂട്ടീവ് അംഗം, എസ്‌എഫ്ഐ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി ഡിവൈഎഫ്ഐയുടെ ജില്ലാ വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചു. അഴൂർ ഗ്രാമപഞ്ചായത്തിലേക്കായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രധാന മത്സരം. കന്നി തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായി‌.

രണ്ടാം തവണയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ച അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടുമെത്തി. പിന്നീട് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലേക്ക് അദ്ദേഹം മത്സരിക്കുകയും വിജയം നേടി പ്രസിഡന്റാവുകയും ചെയ്തു‌. 2016 ൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെയാണ് അദ്ദേഹം ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌. വർക്കല മണ്ഡലത്തിൽ യുഡിഎഫിന്റെ സിറ്റിങ് എംഎൽഎ ആയ വർക്കല കഹാറിനെതിരെ മത്സരിച്ച വി ജോയ്, മികച്ച വിജയം നേടി മണ്ഡലം എൽ ഡി എഫിന് തിരിച്ചുപിടിച്ച് കൊടുത്തു. 2021 ലെ നിയസഭ തെരഞ്ഞെടുപ്പിലും ജോയിയെത്തന്നെയാണ് സിപിഎം വർക്കലയിൽ അണിനിരത്തിയത്‌. യുഡിഎഫ് സ്ഥാനാർഥിയായ ബിആർഎം ഷഫീറിനെ കീഴടക്കി ജോയ് മണ്ഡലം നിലനിർത്തി‌.

വർക്കല എംഎൽഎ ആയി രണ്ടാം തവണയും സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കവെയാണ് ലോക്സഭയിലേക്ക് മത്സരിക്കാനുള്ള നിയോഗം വി ജോയിയെത്തേടി എത്തുന്നത്‌. ഇതുവരെ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച ചരിത്രമുള്ള ജോയിക്ക്, യുഡിഎഫിന്റെ കൈയ്യിൽ നിന്ന് ആറ്റിങ്ങൽ മണ്ഡലം തിരിച്ചുപിടിക്കുക എന്ന കഠിനമായ ദൗത്യമാണ്‌ സിപിഎം നൽകിയിരിക്കുന്നത്. 2009 ലും 2014 ലും സിപിഎമ്മിന്റെ കൈയ്യിലായിരുന്ന ആറ്റിങ്ങൽ മണ്ഡലം 2019 ലാണ് അവർക്ക് നഷ്ടമാകുന്നത്‌. അടൂർ പ്രകാശായിരുന്നു 2019 ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫിനായി വിജയക്കൊടി നാട്ടിയത്‌. 38,247 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എൽ ഡി എഫ് സ്ഥാനാർഥി എ സമ്പത്തിനെയായിരുന്നു അടൂർ പ്രകാശ് കഴിഞ്ഞ തവണ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ തവണ ആകെ പോൾ ചെയ്ത 10,04,888 വോട്ടുകളിൽ 380,995 വോട്ടുകൾ‌ നേടിയായിരുന്നു അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്ന് വിജയിച്ച് ലോക്സഭയിൽ എത്തിയത്. സിപിഎം സ്ഥാനാർഥിയായ സമ്പത്തിന് 342,748 വോട്ടുകൾ ലഭിച്ചു. ബിജെപിയും ആറ്റിങ്ങൽ മണ്ഡലത്തിൽ നല്ലൊരു മുന്നേറ്റം നടത്തിയിരുന്നു‌. ബിജെപി സ്ഥാനാർഥിയായ ശോഭ സുരേന്ദ്രൻ 248,081 വോട്ടുകളാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ പിടിച്ചത്. ഇക്കുറിയും ഒരു ത്രികോണ മത്സരം നടക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്ന ആറ്റിങ്ങൽ മണ്ഡലത്തിൽ വി ജോയിയെ കളത്തിലിറക്കുന്ന സിപിഎം രണ്ടും കൽപ്പിച്ചാണെന്ന് വ്യക്തം.

വി ജോയ് തിരഞ്ഞെടുപ്പ് ഫലങ്ങൾ 

വർഷംതെരഞ്ഞെടുപ്പ്സീറ്റ്മണ്ഡലംഫലം
2024ലോക്സഭ തെരഞ്ഞെടുപ്പ്എം.പി ആറ്റിങ്ങൽ
awaited

വി ജോയ് എതിരാളി സ്ഥാനാർത്ഥി

നിയോജകമണ്ഡലം : ആറ്റിങ്ങൽ (കേരളം)
വി ജോയ്
CPI(M)awaited
സ്ഥാനാർത്ഥിയുടെ പേര് ഫലം
പ്രകാശ് എസ്
INDawaited
പ്രകാശ് പി എൽ
INDawaited
സന്തോഷ് കെ
INDawaited
സുരഭി എസ്
BSPawaited
വി മുരളീധരൻ
BJPawaited