ആപ്പ്ജില്ല

വ്യാജ അക്കൗണ്ടുകള്‍ പൂട്ടിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു

നിലവില്‍ ഫ്രാന്‍സില്‍ ഇത്തരത്തിലുള്ളതെന്നു സംശയിക്കുന്ന മുപ്പതിനായിരം അക്കൗണ്ടുകള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിച്ചു .

TNN 18 Apr 2017, 5:04 pm
ന്യൂഡല്‍ഹി: വ്യാജ അക്കൗണ്ടുകള്‍ പൂട്ടിക്കാന്‍ ഫേസ്ബുക്ക് തയ്യാറെടുക്കുന്നു. വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി സസ്പെന്‍ഡ് ചെയ്ത ശേഷം തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടും. അവ നല്‍കുന്നില്ലെങ്കില്‍ അക്കൗണ്ട് ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്യും. നിലവില്‍ ഫ്രാന്‍സില്‍ ഇത്തരത്തിലുള്ളതെന്നു സംശയിക്കുന്ന മുപ്പതിനായിരം അക്കൗണ്ടുകള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിച്ചു .
Samayam Malayalam facebook authorities closing down fake accounts pages
വ്യാജ അക്കൗണ്ടുകള്‍ പൂട്ടിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു


ഓരോ അക്കൗണ്ടിനുമുള്ള ആക്റ്റീവിറ്റി പാറ്റേണ്‍ നോക്കിയാണ് ആ അക്കൗണ്ടുകള്‍ ഫെയ്ക്ക് ആണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ സാധിക്കുന്നത് എന്ന് ഫേസ്ബുക്ക് വ്യക്തമാക്കുന്നു. അനാവശ്യ പോസ്റ്റുകളുടെ പ്രചരണം ഇതിലൂടെ കുറയ്ക്കാന്‍ സാധിക്കും.
അശ്ലീല ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് പോവുന്നത് ഫോട്ടോ മാച്ചിങ് ടെക്നോളജി ഉപയോഗിച്ച്‌ തടയുവാനും ഫേസ്ബുക്ക് നീക്കം ആരംഭിച്ചിട്ടുണ്ട്.

Facebook authorities closing down fake accounts, pages

Facebook authorities have started closing down fake accounts and pages created using names of Bangladeshi VIPs, State Minister for Post and Telecommunications Tarana Halim has said.

ആര്‍ട്ടിക്കിള്‍ ഷോ