ആപ്പ്ജില്ല

ഫേസ്ബുക്ക് സ്റ്റാറ്റസും കളറായി തുടങ്ങി

വെള്ള, മഞ്ഞ, ഓറഞ്ച്, ചുവപ്പ്, പച്ച, നീല, പിങ്ക്, പര്‍പ്പിള്‍, ഗ്രേ എന്നീ നിറങ്ങളും അതിന്റെ വകഭേദങ്ങളുമാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്.

TNN 22 Dec 2016, 3:30 pm
ഫേസ്ബുക്കിന്റെ പുതിയ ഫീച്ചര്‍ നിലവില്‍വന്നു. ഫേസ്ബുക്കില്‍ ഇനി മുതല്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയുമ്പോൾ വിവിധ നിറങ്ങളും ഉപയോഗിക്കാം. പശ്ചാത്തലമായോ അക്ഷരങ്ങളിലോ നിറങ്ങള്‍ ഉപയോഗിക്കാം. നിലവില്‍ ഈ അപ്ഡേഷന്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ലഭ്യമായിത്തുടങ്ങി. ഐഫോണുകളില്‍ വൈകാതെ ഇത് എത്തും. എന്നാൽ ഫേസ്ബുക്കിന്റെ വെബ് വേര്‍ഷനില്‍ പുതിയ ഫീച്ചര്‍ എത്തുന്നതിനും കുറച്ചു ദിവസങ്ങള്‍കൂടി കാത്തിരിക്കണം.
Samayam Malayalam facebook colored staus backgrounds for android
ഫേസ്ബുക്ക് സ്റ്റാറ്റസും കളറായി തുടങ്ങി


സ്റ്റാറ്റസ് ബോക്സില്‍ ഇനി മുതല്‍ ക്ലിക്ക് ചെയ്താൽ അക്ഷരങ്ങള്‍ക്കൊപ്പം നിറങ്ങളും കൂടി പ്രത്യക്ഷപ്പെടും. സ്റ്റാറ്റസിന്റെ സ്വാഭാവികത കുറേക്കൂടി ആസ്വാദ്യകരമാക്കുകയാണ് നിറങ്ങള്‍ നല്‍കുന്നതിലൂടെ ഫേസ്ബുക്ക് ലക്ഷ്യംവയ്ക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

വെള്ള, മഞ്ഞ, ഓറഞ്ച്, ചുവപ്പ്, പച്ച, നീല, പിങ്ക്, പര്‍പ്പിള്‍, ഗ്രേ എന്നീ നിറങ്ങളും അതിന്റെ വകഭേദങ്ങളുമാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ