ആപ്പ്ജില്ല

ഫേസ്ബുക്ക് പുതിയ രൂപത്തിൽ ചൈനയിൽ!!!

പുതിയ പേരിലും പുതിയ രൂപത്തിലും ചൈനയിലേക്ക് നുഴഞ്ഞു കയറിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്

TNN 13 Aug 2017, 11:08 pm
ചൈനയില്‍ ഫേസ്ബുക്ക് നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഫേസ്ബുക്ക് പുതിയ പേരിലും പുതിയ രൂപത്തിലും ചൈനയിലേക്ക് നുഴഞ്ഞു കയറിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫേയ്സ്ബുക്ക് ചൈനയില്‍ കളര്‍ഫുള്‍ ബലൂണ്‍സ് എന്ന പേരില്‍ ഒരു ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനാണ് അവതരിപ്പിച്ചിരിക്കുന്നത്.
Samayam Malayalam facebook discreetly launches chinese photo app
ഫേസ്ബുക്ക് പുതിയ രൂപത്തിൽ ചൈനയിൽ!!!


ഇക്കാര്യം ന്യൂയോര്‍ക്ക് ടൈംസ് ആണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഫെയ്സ്ബുക്ക് അധികൃതര്‍ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കാന്‍ തയ്യാറായില്ല. ചൈന ഫെയ്സ്ബുക്കിന് നിരോധനം ഏര്‍പ്പെടുത്തിയത് 2009ല്‍ ഭരണകൂടത്തിനെതിരെ ഷിന്‍ജിയാങ് ആക്റ്റിവിസ്റ്റുകള്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ്. പ്രക്ഷോഭകാരികള്‍ ആശയവിനിമയത്തിനായി ഫേയ്സ്ബുക്ക് ശൃഖല ഉപയോഗപ്പെടുത്തി എന്ന് കാണിച്ചായിരുന്നു നിരോധനം.

അടുത്തിടെ ചൈനീസ് അധികൃതര്‍ സോഷ്യല്‍ മീഡിയയിലും മെസേജിങ് ആപ്പുകള്‍ക്കുമുള്ള നിയന്ത്രണം ശക്തിപ്പെടുത്തിയിരുന്നു. കഴിഞ്ഞമാസം ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്‌ആപ്പിന് ഭാഗികമായ നിരോധനം കൊണ്ടുവരികയും ചെയ്തിരുന്നു. 7 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ചൈനയില്‍ ഫെയ്സ്ബുക്കിന് ഏറെനാളായി ഒരു കണ്ണുണ്ട്.

നിരോധനം നിലനില്‍ക്കുന്നതിനാല്‍ ചൈനയിലേക്ക് പ്രവേശിക്കാന്‍ ഫെയ്സ്ബുക്കിനാവുന്നില്ല. ചൈനീസ് അധികാരികളെ പലവിധത്തിലും അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ഫെയ്സ്ബുക്ക് നടത്തുന്നുണ്ട്.


Facebook discreetly launches Chinese photo app

In China, Facebook Tests the Waters With a Stealth App.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ