ആപ്പ്ജില്ല

ഈ ഓണവും കുടിച്ചു തീര്‍ക്കുമോ മലയാളി?

ഓണ വിപണി ലക്ഷ്യമിട്ട് മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടാനുള്ള നീക്കവുമായി ബെവ്‌കോ മുന്നോട്ട് വന്നിരിക്കുകയാണ്.

Samayam Malayalam 27 Aug 2020, 5:33 pm
ദ്യമില്ലാതെ മലയാളികള്‍ക്കെന്ത് ഓണമല്ലേ... അതെ മദ്യമില്ലാതെ മലയാളികള്‍ക്ക് ഒരു ഓണമില്ല. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ഓണമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. രണ്ട് പ്രളയങ്ങള്‍ തകര്‍ത്ത കേരളത്തെ ഇപ്രാവശ്യവും പ്രളയം വേട്ടയാടി, അതോടൊപ്പം കൊവിഡും.
Samayam Malayalam ഓണത്തിനിടെ മദ്യ വില്‍പന


Also Read: മുഹറം ഘോഷയാത്ര പാടില്ല; അനുമതി നിഷേധിച്ച് സുപ്രീം കോടതി

കഴിഞ്ഞ ഏഴ് മാസത്തോളമായി കടുത്ത നിയന്ത്രണങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ് ജനങ്ങള്‍. ഇതിനിടയില്‍ മദ്യം ലഭിക്കാതെ നിരവധി പേരാണ് ജീവനൊടുക്കിയത്. മാസങ്ങള്‍ പിന്നിട്ടു, ദാ ഓണം ഇങ്ങടുത്തിരിക്കുകയാണ്. ഓരോ പ്രാവശ്യത്തെ ഓണത്തിനും റെക്കോര്‍ഡ് കണക്കിന് മദ്യമാണ് വിറ്റു പോകുന്നത്. ഇപ്രാവശ്യവും അതിന്റെ തെല്ലു പോലും കുറയാതെ മദ്യ വിപണി പൊലിപ്പിക്കാനാണ് അധികാരികളുടെ ലക്ഷ്യം.

Also Read: 'ജനം ടിവി നടത്തുന്നത് കുറച്ച് ദേശസ്നേഹികൾ'; ബിജെപിയുടെ ചാനലല്ലെന്ന് കെ സുരേന്ദ്രൻ

ഓണ വിപണി ലക്ഷ്യമിട്ട് മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടാനുള്ള നീക്കവുമായി ബെവ്‌കോ മുന്നോട്ട് വന്നിരിക്കുകയാണ്. പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ വരെ വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഔട്ട്‌ലെറ്റുകളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തനസമയം 2 മണിക്കൂര്‍ വരെ അധികം നീട്ടാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് വില്‍പന സമയം. ഇത് വൈകുന്നേരം 7 മണി വരെ നീട്ടാനാണ് ശുപാര്‍ശ.

Also Read: സ്ത്രീകളെക്കാള്‍ കൊവിഡിന്‍റെ ശത്രു 'പുരുഷന്മാര്‍'; എന്തുകൊണ്ട്? ആദ്യ പഠനം പുറത്ത്

ഇനി ബുക്ക് ചെയ്താല്‍ ഉടന്‍ മദ്യം ലഭിക്കും. അതേസമയം, ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിയിട്ടില്ല. വൈകിട്ട് അഞ്ച് മണി വരെയാണ് ബാറുകള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം. മാറ്റം വെള്ളിയാഴ്ച മുതലാണ് നിലവില്‍ വരുന്നത്. ഓണത്തോട് അനുബന്ധിച്ച് തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ നടപടി.

ബെവ് കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും പ്രതിദിന ടോക്കണുകള്‍ 400 ല്‍ നിന്ന് 600 ആയി ഉയര്‍ത്തും. പ്രവര്‍ത്തന സമയം നീട്ടിയാല്‍ ഓരോ ഔട്ട്‌ലെറ്റുകളിലും 200 പേര്‍ക്ക് വരെ പ്രതിദിനം മദ്യം നല്‍കുമെന്നാണ് കണക്കുകൂട്ടല്‍.

Also Read: 75,000 ത്തിലധികം പ്രതിദിന രോഗബാധ; ആയിരത്തിലധികം മരണം, 33 ലക്ഷം കവിഞ്ഞ് കൊവിഡ് കേസുകള്‍

ഓണം സീസണിലാണ് ബെവ്‌കോയില്‍ ഏറ്റവും അധികം മദ്യ വില്‍പന നടക്കാറുള്ളത്. ഇതുകൂടാതെ, ഓഫീസ് ജോലി കഴിഞ്ഞ് ഇറങ്ങുന്നവര്‍ക്ക് 5 മണിയ്ക്ക് മദ്യഷോപ്പുകള്‍ അടയ്ക്കുന്നത് മൂലം മദ്യം വാങ്ങാന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടെന്ന് ബെവ്‌കോ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ അപേക്ഷിച്ച് മദ്യ വില്‍പനയില്‍ വന്‍ ഇടിവാണ് ഇപ്പോള്‍ പ്രകടമാകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ