ആപ്പ്ജില്ല

സ്ത്രീകളുടെ അന്തസ്സിനു പ്രതിയുടെ കീര്‍ത്തിനഷ്ടത്തെക്കാള്‍ വിലയുണ്ട്

"ഇക്കാലത്ത് കോടതിയില്‍ ആരാണ് പോകുക' എന്നു ചോദിച്ച ഒരു മുന്‍ ചീഫ് ജസ്റ്റിസിന് ചുട്ടമറുപടി കൊടുക്കാന്‍, എല്ലാവരും രഞ്ജന്‍ ഗോഗോയിമാരല്ലെന്ന് വിളിച്ചു പറയാന്‍, കോടതികള്‍ക്ക് അഭിമാനമായി ഒരു ജഡ്ജി ഉണ്ടായി.ചരിത്രമാണ് ഈ ചിരി. ??"

Samayam Malayalam 18 Feb 2021, 5:33 pm
1994 ല്‍ ജോലിക്കായുള്ള അഭിമുഖത്തിന് മുംബൈയിലെ ഹോട്ടലിലെത്തിയ തനിക്ക് എം ജെ അക്ബറില്‍ നിന്ന് ലൈംഗിക ഉപദ്രവമുണ്ടായെന്നാണ് 2018 ല്‍ മീടു ആരോപണങ്ങളുടെ ഭാഗമായി പ്രിയ രമണി വെളുപ്പെടുത്തിയത്. അതിനുപിന്നാലെ മീടു ക്യാമ്പയിനിലൂടെ ലൈംഗീകാരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെ എം ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളി. ഇക്കാര്യത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവന്‍.
Samayam Malayalam Priya Ramani
പ്രിയ രമണിയും അഡ്വ. റബേക്ക ജോണ്‍


അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

എത്രമാത്രം യാതനകള്‍ സഹിച്ചായിരിക്കും അവര്‍ പ്രതികരിച്ചിരിക്കുക
അതിന് ആരുടെയൊക്കെ എന്തൊക്കെ കുറ്റം അവര്‍ കേട്ടിരിക്കും..
ഹീനമായ കുറ്റകൃത്യം ചെയ്തയാളുടെ അല്ല, പരാതി പറഞ്ഞയാളുടെ സ്വഭാവഹത്യ വരെ നടക്കും..
ഭീഷണി, ട്രോമ, മാനസിക പിരിമുറുക്കം.. അങ്ങനെ എന്തെല്ലാം..
എന്നിട്ടുമവര്‍ ആ ക്രിമിനലിന് എതിരെ സംസാരിച്ചു. കേസ് നടത്തി. സാമ്പത്തിക ക്ലേശം അനുഭവിച്ചു..
ഒരു കേന്ദ്രമന്ത്രി കൊടുത്ത മാനനഷ്ടക്കേസില്‍, സ്ത്രീകളുടെ അന്തസ്സിനു പ്രതിയുടെ കീര്‍ത്തിനഷ്ടത്തെക്കാള്‍ വിലയുണ്ട് എന്ന നിര്‍ണ്ണായക വിധി വാങ്ങി..
ഒരുപാട് സ്ത്രീകള്‍ക്ക് അവര്‍ നേരിട്ട സെക്ഷ്വല്‍ അട്രോസിറ്റിയ്ക്ക് എതിരെ പ്രതികരിക്കാനുള്ള ഊര്‍ജ്ജമായി മാറി.. അധികാരമുള്ളവരെ ഭയപ്പെടേണ്ട എന്ന സന്ദേശമായി.. അവള്‍ക്ക് തുണയായി ഈ യുദ്ധത്തിന് ഒരു വനിതാ അഭിഭാഷക ഉണ്ടായി..
ഡല്‍ഹിയില്‍ ഒരു മെട്രോപോളിറ്റന്‍ കോടതിയിലെ ജഡ്ജി അവരെ നീതിപൂര്‍വ്വമായ വിധി നല്‍കി പിന്തുണച്ചു.
'ഇക്കാലത്ത് കോടതിയില്‍ ആരാണ് പോകുക' എന്നു ചോദിച്ച ഒരു മുന്‍ ചീഫ് ജസ്റ്റിസിന് ചുട്ടമറുപടി കൊടുക്കാന്‍, എല്ലാവരും രഞ്ജന്‍ ഗോഗോയിമാരല്ലെന്ന് വിളിച്ചു പറയാന്‍, കോടതികള്‍ക്ക് അഭിമാനമായി ഒരു ജഡ്ജി ഉണ്ടായി.
ചരിത്രമാണ് ഈ ചിരി. ??

Hats off to Priya Ramani & Adv.Rabecca John

(ഈ ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. സമയം മലയാളത്തിന്റേതല്ല. അഡ്വ. ഹരീഷ് വാസുദേവന്റെ എഴുത്തുകള്‍ വായിക്കാം https://www.facebook.com/harish.vasudevan.18)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ