ആപ്പ്ജില്ല

നീതിപീഠത്തിലെ സ്ത്രീ പ്രാതിനിധ്യം

സ്ത്രീ അഭിഭാഷകർക്ക് കൂടുതൽ പരിഗണന നൽകി, സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കൂടുതൽ അനുഭാവപൂർവം പരിഗണിക്കാൻ സ്ത്രീ ജഡ്ജിമാർക്ക് കഴിയും.

Samayam Malayalam 1 Sept 2021, 3:10 pm
33 ജഡ്ജിമാരുള്ള സുപ്രീംകോടതിയിൽ ഇന്ന് 4 വനിതാ ജഡ്ജിമാരുണ്ട്. ഇത് ചരിത്ര നേട്ടമാണ്, സ്ത്രീകളുടെ ഏറ്റവും ഉയർന്ന പ്രാതിനിധ്യം ആണ് എന്ന വസ്തുത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ 3 പേർ ഇന്നാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെടുന്നു
Samayam Malayalam Nine new judges including 3 women appointed to  Supreme Court


1950 മുതൽ ഇന്നലെ വരെ, നീണ്ട 71 വർഷം സുപ്രീംകോടതിയിൽ ആകെ 247 ജഡ്ജിമാർ നിയമിതരായവരിൽ 8 വനിതാ ജഡ്ജിമാർ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് ആകെ ജനസംഘ്യയുടെ പാതിയിലധികം സ്ത്രീകളുള്ള ഈ രാജ്യത്തെ പ്രാതിനിധ്യമില്ലായ്മയെ സൂചിപ്പിക്കുന്നു. ഇന്നത് രണ്ടക്കം ആയി, 11. അത്രയും ആശ്വാസം. എന്നാലിത് എത്ര കുറവാണ് !! ഹൈക്കോടതികളിൽ സ്ഥിതി ഇതിലും ഒട്ടും ഭേദമല്ല. ദളിത്, ആദിവാസി വിഭാഗങ്ങളുടെ പങ്കാളിത്തം ഇതിലും കുറവാണെന്ന് അദ്ദേഹം തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിവുള്ളവർ ഇല്ലാത്തത് കൊണ്ടാണെന്നു കരുതുന്നില്ല. നിയമന സംവിധാനത്തിലെ ജനാധിപത്യമില്ലായ്മ തന്നെയാണ് കാരണമെന്നു തോന്നുന്നു. നിയമം വ്യാഖ്യാനിക്കുന്നത് ആണായാലെന്ത്, പെണ്ണായാലെന്ത് ട്രാൻസ്ജെണ്ടർ ആയാലെന്ത്, നീതിയായാൽ പോരെ എന്നു ചോദിക്കുന്നവർ ഉണ്ടാകാം. നിയമവ്യാഖ്യാനം നടത്തുന്നവരുടെ ക്‌ളാസ് ബയാസ്, സബ്ജക്റ്റ് ബയാസ് എന്നൊക്കെയുള്ളത് മനുഷ്യസഹജമാണ്. അതിനാൽ പ്രാതിനിധ്യം വളരെ പ്രധാനമാണ്. പാട്രിയർക്കിയൽ വ്യാഖ്യാനങ്ങൾ മാത്രമല്ല, ഈ രാജ്യത്തെ പൊതുവിടങ്ങളെ സ്ത്രീവിരുദ്ധമാക്കി നിലനിർത്തുന്നതിൽ പങ്കു വഹിക്കുന്ന എല്ലാ എക്സിക്യൂട്ടീവ് തീരുമാനങ്ങളും ഓഡിറ്റ് ഇല്ലാതെ പോകുന്നതിലും ജുഡീഷ്യറിയിലെ സ്ത്രീ പ്രതിനിധ്യ കുറവ് കാരണമാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:


33 ജഡ്ജിമാരുള്ള സുപ്രീംകോടതിയിൽ ഇന്ന് 4 വനിതാ ജഡ്ജിമാരുണ്ട്. ഇത് ചരിത്ര നേട്ടമാണ്, സ്ത്രീകളുടെ ഏറ്റവും ഉയർന്ന പ്രാതിനിധ്യം ആണ് എന്ന വസ്തുത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ 3 പേർ ഇന്നാണ് സത്യപ്രതിജ്ഞ ചെയ്തത്.

1950 മുതൽ ഇന്നലെ വരെ, നീണ്ട 71 വർഷം സുപ്രീംകോടതിയിൽ ആകെ 247 ജഡ്ജിമാർ നിയമിതരായവരിൽ 8 വനിതാ ജഡ്ജിമാർ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് ആകെ ജനസംഘ്യയുടെ പാതിയിലധികം സ്ത്രീകളുള്ള ഈ രാജ്യത്തെ പ്രാതിനിധ്യമില്ലായ്മയെ സൂചിപ്പിക്കുന്നു. ഇന്നത് രണ്ടക്കം ആയി, 11. അത്രയും ആശ്വാസം. എന്നാലിത് എത്ര കുറവാണ് !! ഹൈക്കോടതികളിൽ സ്ഥിതി ഇതിലും ഒട്ടും ഭേദമല്ല. ദളിത്, ആദിവാസി വിഭാഗങ്ങളുടെ പങ്കാളിത്തം ഇതിലും കുറവാണ്.

കഴിവുള്ളവർ ഇല്ലാത്തത് കൊണ്ടാണെന്നു കരുതുന്നില്ല. നിയമന സംവിധാനത്തിലെ ജനാധിപത്യമില്ലായ്മ തന്നെയാണ് കാരണമെന്നു തോന്നുന്നു. നിയമം വ്യാഖ്യാനിക്കുന്നത് ആണായാലെന്ത്, പെണ്ണായാലെന്ത് ട്രാൻസ്ജെണ്ടർ ആയാലെന്ത്, നീതിയായാൽ പോരെ എന്നു ചോദിക്കുന്നവർ ഉണ്ടാകാം. നിയമവ്യാഖ്യാനം നടത്തുന്നവരുടെ ക്‌ളാസ് ബയാസ്, സബ്ജക്റ്റ് ബയാസ് എന്നൊക്കെയുള്ളത് മനുഷ്യസഹജമാണ്. അതിനാൽ പ്രാതിനിധ്യം വളരെ പ്രധാനമാണ്. പാട്രിയർക്കിയൽ വ്യാഖ്യാനങ്ങൾ മാത്രമല്ല, ഈ രാജ്യത്തെ പൊതുവിടങ്ങളെ സ്ത്രീവിരുദ്ധമാക്കി നിലനിർത്തുന്നതിൽ പങ്കു വഹിക്കുന്ന എല്ലാ എക്സിക്യൂട്ടീവ് തീരുമാനങ്ങളും ഓഡിറ്റ് ഇല്ലാതെ പോകുന്നതിലും ജുഡീഷ്യറിയിലെ സ്ത്രീ പ്രതിനിധ്യ കുറവ് കാരണമാകുന്നുണ്ട്.

ഇന്ന് വന്ന 3 വനിതകളിൽ ഒരാൾ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് ആകുമെന്ന് പ്രവചിക്കപ്പെടുന്നു. അതും, കുറഞ്ഞ മാസങ്ങളിലേക്ക് മാത്രം. അച്ഛൻ ചീഫ് ജസ്റ്റിസ് ആയിരുന്നതിനാലാണ് അതും സാധ്യമായത് എന്നു തോന്നുന്നു. നിയമനപ്രക്രിയ ഇനിയുമിനിയും എത്രയോ പുരോഗമിക്കേണ്ടതുണ്ട്. ഇതുകൊണ്ട് സ്ത്രീകൾക്ക് ഗുണമുണ്ടാകും എന്നു 100% ഉറപ്പിക്കാനും വയ്യങ്കിലും ഇതൊരു ആവശ്യമാണ്. സ്ത്രീ അഭിഭാഷകർക്ക് കൂടുതൽ പരിഗണന നൽകി, സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കൂടുതൽ അനുഭാവപൂർവം പരിഗണിക്കാൻ സ്ത്രീ ജഡ്ജിമാർക്ക് കഴിയും. വളർന്നു വരുന്ന ഒരുപാട് പെണ്കുട്ടികൾക്ക് നിയമം പഠിച്ചാൽ പ്രാക്ടീസ് തെരഞ്ഞെടുക്കാനുള്ള ഊർജ്ജമാകും ഇത്.

ഇന്നത്തെ 3 വനിതാ ജഡ്ജിമാരുടെ നിയമനം പ്രതീക്ഷ നൽകുന്നതാണ്. "കോടതിയിൽ വളകിലുക്കം", "കോടതിയിലെ പുലി അടുക്കളയിലെ പാചകത്തിലും മുന്നിൽ" എന്നൊക്കെയുള്ള പൈങ്കിളി റിപ്പോർട്ടുകൾക്ക് പകരം, മാധ്യമങ്ങൾ അൽപ്പം കൂടി പണിയെടുത്ത്, ഈ വനിതാ ജഡ്ജിമാർ ഇന്ത്യൻ ജനാധിപത്യത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെപ്പറ്റി എഴുതുമെന്നു കരുതുന്നു.

(ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. സമയം മലയാളത്തിൻ്റേതല്ല)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ