ആപ്പ്ജില്ല

"കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സുരക്ഷിതമാണെന്ന് ഡോ.കഫീൽ ഖാൻ പറയുമ്പോൾ സന്തോഷം തോന്നുന്നു"

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരായതുകൊണ്ട് സുരക്ഷിതത്വം അനുഭവപ്പെടുന്നതായും ഡോ.കഫീൽ ഖാൻ അറിയിച്ചിരുന്നു.

Samayam Malayalam 4 Sept 2020, 7:52 pm
അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ജയിൽ മോചിതനായ ഡോ. കഫീൽ ഖാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സുരക്ഷ ഉറപ്പുനൽകിയതിനെ തുടർന്ന് രാജസ്ഥാനിലേക്ക് താമസം മാറി. ഉത്തർപ്രദേശില്‍ ഇനിയും തുടർന്നാൽ യോഗി സർക്കാര്‍ തനിക്കെതിരെ വീണ്ടും മറ്റൊരു കേസ് വ്യാജമായി സൃഷ്ടിച്ച് ജയിലിൽ അടയ്ക്കുമെന്ന് ഭയക്കുന്നമെന്ന ആശങ്കയും കഫീൽ ഖാൻ പങ്കുവിച്ചിരുന്നു. പ്രിയങ്ക ഗാന്ധി ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരായതുകൊണ്ട് സുരക്ഷിതത്വം അനുഭവപ്പെടുന്നതായും അദ്ദേഹം അറിയിച്ചിരുന്നു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സുരക്ഷിതമാണെന്ന് ഡോ.കഫീൽ ഖാൻ പറയുമ്പോൾ സന്തോഷം തോന്നുന്നുവെന്നും ഡോക്ടർ നെൽസൺ ജോസഫ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. യുപിഎ സർക്കാരിൻ്റെ കാലത്ത് വിമർശിക്കാനും സ്വന്തം അഭിപ്രായം രേഖപ്പെടുത്താൻ ആർക്കും ഭയം തോന്നിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Samayam Malayalam facebook post of nelson joseph about kafeel khan arrives in rajasthan
"കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സുരക്ഷിതമാണെന്ന് ഡോ.കഫീൽ ഖാൻ പറയുമ്പോൾ സന്തോഷം തോന്നുന്നു"


ഡോക്ടർ നെൽസൺ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഡോ.കഫീൽ ഖാൻ ഇപ്പൊ എവിടെയാണ്?
ഡോക്ടറുടെ വീട് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ്. ഡോക്ടർ ജോലി ചെയ്തിരുന്നതും ഗോരഖ്പൂരിലായിരുന്നു. അതെ, മൂന്ന് വർഷം മുൻപ് ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ മരിച്ചുവെന്ന വാർത്ത വന്ന അതേ ആശുപത്രിയിൽ. ആ സംഭവത്തെത്തുടർന്നായിരുന്നു അയാൾ അറസ്റ്റ് ചെയ്യപ്പെട്ടത്. ജയിലഴിക്കുള്ളിൽ കിടന്ന് ഡോക്റ്റർ എഴുതിയ കത്തുകളിലൊന്നിൽ അദ്ദേഹം ഇങ്ങനെ പറയുന്നു.
"പക്ഷേ എൻ്റെ ജീവിതം കീഴ്മേൽ മറിഞ്ഞത് ചീഫ് മിനിസ്റ്റർ യോഗി ആദിത്യ മഹാരാജ് അടുത്ത ദിവസം - 13-08-17നു വന്നതോടെയാണ്. അദ്ദേഹം ചോദിച്ചു - "അപ്പോൾ നിങ്ങളാണ് ഡോ.കഫീൽ അല്ലേ? നിങ്ങളാണോ സിലിണ്ടറുകൾ അറേഞ്ച് ചെയ്തത്? "
ഞാൻ പറഞ്ഞു . "അതേ സർ "
അദ്ദേഹം ദേഷ്യപ്പെട്ടു. "അപ്പോൾ നിങ്ങൾ കരുതുന്നത് സിലിണ്ടറുകൾ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം.."
കാണുകയും ചെയ്തു. ആ സംഭവത്തെത്തുടർന്ന് അയാൾ അറസ്റ്റ് ചെയ്യപ്പെട്ടു.
അന്ന് ഓൺലൈനിൽ അയാൾക്കെതിരെ നടന്ന വിദ്വേഷപ്രചരണത്തെക്കുറിച്ച് ഇപ്പൊഴും ഓർമിക്കുന്നു. ഒരാളുടെ റെപ്യൂട്ടേഷനെ എങ്ങനെ ഇല്ലാതാക്കാം എന്നുള്ളതിൻ്റെ ലൈവ് ഡെമോൺസ്ട്രേഷനായിരുന്നു അത്. മാസങ്ങൾക്ക് ശേഷമാണ് അയാൾ ജയിൽ മോചിതനാവുന്നത്.
പിന്നെ സി.എ.എ വന്നു. കഫീൽ ഖാൻ നടത്തിയ പ്രസംഗത്തെത്തുടർന്ന് അയാൾ വീണ്ടും അറസ്റ്റിലായി. എൻ.എസ്.എ ചുമത്തപ്പെട്ടു. വീണ്ടും ജയിലിലായി. മാസങ്ങളോളം.
കഴിഞ്ഞ ജൂലൈ 31ന് ആണ് പ്രിയങ്ക ഗാന്ധി കഫീൽ ഖാനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് യു.പി മുഖ്യമന്ത്രിക്ക് കത്തെഴുതുന്നത്. ജയിൽ മോചിതനായ ഡോക്ടറെ സ്വീകരിച്ചത് കോൺഗ്രസ് പ്രവർത്തകരായിരുന്നു. ഇനി കഫീൽ ഖാൻ്റെ വാക്കുകൾ തന്നെയാവാം.
"പ്രിയങ്ക ഗാന്ധി എന്നെ വിളിച്ച് സംസാരിച്ചു. രാജസ്ഥാനിൽ കഴിയാനും ഞങ്ങൾ സുരക്ഷിതമായ ഒരു സ്ഥലം നൽകാമെന്നും ഉപദേശിച്ചു.
യു.പി സർക്കാർ എന്തെങ്കിലും കേസിൽ പെടുത്താൻ ഇടയുണ്ടെന്നും അവിടം സുരക്ഷിതമല്ലെന്നും പറഞ്ഞു. അതുകൊണ്ട് ഞാൻ യു.പിയിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിക്കുകയാണ്. ഭരത്പൂർ മഥുരയുടെ അടുത്തായതുകൊണ്ട് ഞാൻ അങ്ങോട്ടേക്ക് വരാൻ തീരുമാനിച്ചു. പ്രിയങ്ക ഗാന്ധി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരായതുകൊണ്ട് എനിക്കിവിടെ സുരക്ഷിതത്വം അനുഭവപ്പെടുന്നു. എൻ്റെ കുടുംബത്തിനും അങ്ങനെ തോന്നും, കാരണം കഴിഞ്ഞ ഏഴെട്ട് മാസം ഒരുപാട് മാനസികമായ അവഹേളനങ്ങളും ശാരീരിക ഉപദ്രവങ്ങളും ഞാൻ സഹിച്ചതാണ് "
ഒരിക്കൽ എഴുതിയിട്ടുണ്ട് യു.പി.എ സർക്കാരിൻ്റെ കാലത്ത് വിമർശിക്കാൻ, സ്വന്തം അഭിപ്രായം രേഖപ്പെടുത്താൻ ആർക്കും ഭയം തോന്നിയിരുന്നില്ല എന്ന്.. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സുരക്ഷിതമാണെന്ന് ഡോ.കഫീൽ ഖാൻ പറയുമ്പൊ അതാണോർമവരുന്നത്... സന്തോഷം തോന്നുന്നത് 🙂

ആര്‍ട്ടിക്കിള്‍ ഷോ