ആപ്പ്ജില്ല

"ഇത്തരം കുറ്റകരമായ അനാസ്ഥ സംഭവിക്കാത്ത ഒരു ഭരണമാണ് ഇടതു പക്ഷത്തുനിന്ന് കേരളം ആഗ്രഹിച്ചത് "

ഒരു ഭരണ സംവിധാനത്തോട് ചേർന്നു നിൽക്കുന്ന ഒരാൾ കുറ്റവാളിയാവുമ്പോൾ അതാദ്യം തിരിച്ചറിയേണ്ടത് ആ ഭരണ സംവിധാനമാണ്. അത് സംഭവിച്ചില്ലെങ്കിൽ അതൊരു കുറ്റകരമായ അനാസ്ഥയാണ്. ഒരു പ്രസ്ഥാനത്തോട് ചേർന്നു നിൽക്കുന്ന ഒരാൾ കുറ്റവാളിയാവുന്നുണ്ടോ എന്നാദ്യം അറിയേണ്ടത് ആ പ്രസ്ഥാനമാണ്. അതു സംഭവിച്ചില്ലെങ്കിൽ അതൊരു പരാജയപ്പെട്ട പ്രസ്ഥാനമാണ്.

Samayam Malayalam 31 Oct 2020, 6:55 pm
ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ കഴിഞ്ഞദിവസമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. ബിനിഷിന്റെ അറസ്റ്റിൽ സിപിഎമ്മിനും സർക്കാരിനുമെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷ പാർട്ടികളടക്കം ഉന്നയിക്കുന്നത്. രശയ്യയിൽ മരണം കാത്തു കിടക്കുന്ന സ്ഥിതിയാണു സിപിഎമ്മിന്റേത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനം. സംഭവത്തിൽ സിപിഎം ധാര്‍മ്മികമായും രാഷ്ട്രീയമായും മറുപടി പറയേണ്ട ഉത്തരവാദിത്തം സിപിഎമ്മിന് ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. പാവപ്പെട്ടവര്‍ക്കൊപ്പമല്ല സ്വര്‍ണക്കടത്തുകാരുടേയും മയക്കുമരുന്ന് കച്ചവടക്കാരുടേയും തോഴന്മാരായി സിപിഎം നേതൃത്വം മാറിയെന്നാണ് ബിനീഷിന്റെ അറസ്റ്റിന്റെ സൂചനയെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ കുറ്റപ്പെടുത്തി.
Samayam Malayalam Bineesh Kodiyeri
ഇത്തരം കുറ്റകരമായ അനാസ്ഥ സംഭവിക്കാത്ത ഒരു ഭരണമാണ് ഇടതു പക്ഷത്തുനിന്ന് കേരളം ആഗ്രഹിച്ചത്


അതേസമയം കുറ്റവാളികളെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തുന്ന ഒരു പാർട്ടിയെയാണ് കേരളം പ്രതീക്ഷിച്ചതെന്ന് അഭിപ്രായപ്പെടുകയാണ് എഴുത്തുകാരനും നിരൂപകനുമായ എന്‍ ഇ സുധീര്‍. ഒരു ഭരണ സംവിധാനത്തോട് ചേർന്നു നിൽക്കുന്ന ഒരാൾ കുറ്റവാളിയാവുമ്പോൾ അതാദ്യം തിരിച്ചറിയേണ്ടത് ആ ഭരണ സംവിധാനമാണ്. അത് സംഭവിച്ചില്ലെങ്കിൽ അതൊരു കുറ്റകരമായ അനാസ്ഥയാണ്. ഒരു പ്രസ്ഥാനത്തോട് ചേർന്നു നിൽക്കുന്ന ഒരാൾ കുറ്റവാളിയാവുന്നുണ്ടോ എന്നാദ്യം അറിയേണ്ടത് ആ പ്രസ്ഥാനമാണ്. അതു സംഭവിച്ചില്ലെങ്കിൽ അതൊരു പരാജയപ്പെട്ട പ്രസ്ഥാനമാണ്. ഇങ്ങനെ കുറ്റകരമായ അനാസ്ഥ സംഭവിക്കാത്ത ഒരു ഭരണമാണ് ഇടതു പക്ഷത്തു നിന്നു കേരളം ആഗ്രഹിച്ചതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സുധീർ എൻ ഇയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഒരു ഭരണ സംവിധാനത്തോട് ചേർന്നു നിൽക്കുന്ന ഒരാൾ കുറ്റവാളിയാവുമ്പോൾ അതാദ്യം തിരിച്ചറിയേണ്ടത് ആ ഭരണ സംവിധാനമാണ്. അത് സംഭവിച്ചില്ലെങ്കിൽ അതൊരു കുറ്റകരമായ അനാസ്ഥയാണ്. ഒരു പ്രസ്ഥാനത്തോട് ചേർന്നു നിൽക്കുന്ന ഒരാൾ കുറ്റവാളിയാവുന്നുണ്ടോ എന്നാദ്യം അറിയേണ്ടത് ആ പ്രസ്ഥാനമാണ്. അതു സംഭവിച്ചില്ലെങ്കിൽ അതൊരു പരാജയപ്പെട്ട പ്രസ്ഥാനമാണ്. ഇങ്ങനെ കുറ്റകരമായ അനാസ്ഥ സംഭവിക്കാത്ത ഒരു ഭരണമാണ് ഇടതു പക്ഷത്തു നിന്നു കേരളം ആഗ്രഹിച്ചത്. കുറ്റവാളികളെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തുന്ന ഒരു പാർട്ടിയെയാണ് കേരളം പ്രതീക്ഷിച്ചത്.

മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഒക്കെ ഇന്നു വരും നാളെ പോവും. പാർട്ടി അതിനും മീതെയാണ് എന്ന് ഓരോ പാർട്ടിക്കാരനും എപ്പോഴും ബോധ്യമുണ്ടാവണം. ആ ബോധ്യത്തിൻ്റെ വെളിച്ചത്തിലാവണം നേതാക്കൾ പാർട്ടിയെ മുന്നോട്ടു നയിക്കേണ്ടത്. അനുയായികൾ എന്നാൽ അടിമകളല്ല എന്ന് നേതാക്കൾക്കും ബോധ്യമുണ്ടാവണം. നേതാക്കൾ എന്നാൽ ഉടമകളല്ല എന്നു രണ്ടു പേർക്കും ബോധ്യമുണ്ടാവണം. ഈ രണ്ടു തരം ബോധ്യങ്ങളുടെ - അനുയായികളുടെയും നേതാക്കളുടെയും - കൂടിച്ചേരലിലാണ് കമ്യൂണിസ്റ്റ് മാനവികത വികാസം കൊള്ളുക.

ആര്‍ട്ടിക്കിള്‍ ഷോ