ആപ്പ്ജില്ല

ഒരു മിനിറ്റിനുള്ളിൽ 45 വാക്കുകൾ എഴുതും, അതും രണ്ട് കൈകള്‍ ഉപയോഗിച്ച്; റെക്കോര്‍ഡ് സൃഷ്ട്ടിച്ച് 16 കാരി

ഒരു മിനിറ്റിൽ 55 മുതല്‍ 60 വാക്കുകൾ വരെ ഒരേസമയം രണ്ട് കൈകള്‍ കൊണ്ടും എഴുതി ലോക റെക്കോർഡ് സൃഷ്ടിക്കാന്‍ ഉള്ള ശ്രമത്തിലാണ് ഈ കൊച്ചു പെണ്‍കുട്ടി

Samayam Malayalam 18 Sept 2020, 10:45 am
ഒരു മിനിറ്റിനുള്ളിൽ രണ്ട് കൈകൊണ്ടും 45 വാക്കുകൾ എഴുതും. മംഗളൂരുവിലെ മനഗലൂരുവിൽ നിന്നുള്ള 16 കാരിയായ ആദി സ്വരൂപയാണ് ഏവരേയും ഞെട്ടിപ്പിക്കുന്നത്. ഈ ചെറിയ പ്രായത്തില്‍ അവര്‍ രണ്ട് റെക്കോർഡുകള്‍ ആണ് സൃഷ്ടിച്ചിരിക്കുന്നത്. ഇനിയും വിത്യസ്ഥ മേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ആണ് പെണ്‍കുട്ടി ലക്ഷ്യമിടുന്നത്. ഒരേ സമയം ഇംഗ്ലീഷും കന്നഡയും അവര്‍ എഴുതും. ചെറിയ പ്രായത്തില്‍ തന്നെ വലിയ കഴിവുകള്‍ പുറത്തെടുത്ത കുട്ടിയായിരുന്നു ആദിയെന്ന് അച്ഛനും പറയുന്നു.
Samayam Malayalam 16 year old girl uses both hands to write 45 words in a minute mangaluru
ഒരു മിനിറ്റിനുള്ളിൽ 45 വാക്കുകൾ എഴുതും, അതും രണ്ട് കൈകള്‍ ഉപയോഗിച്ച്; റെക്കോര്‍ഡ് സൃഷ്ട്ടിച്ച് 16 കാരി


​രണ്ട് കൈകളും ഉപയോഗിച്ച് എഴുതും

മംഗളൂരുവിലെ ബറേലി ആസ്ഥാനമായുള്ള ലത ഫൗണ്ടേഷൻ ബ്ലാക്ക്ബോർഡിൽ 40 മുതല്‍ 45 വരെ ഇംഗ്ലീഷ് വാക്കുകൾ രണ്ട് കൈകളും ഉപയോഗിച്ച് ആദി എഴുതി. അവളുടെ നോട്ടുബുക്കില്‍ എങ്ങനെ എഴുതുന്നു അത് പോലെ ആയിരുന്നു ബോര്‍ഡിലും എഴുതിയത്. തുടര്‍ന്നാണ് എക്സ്ക്ലൂസീവ് വേൾഡ് റെക്കോർഡ് ലഭിച്ചത്. ഈ കഴിഞ്ഞ ഓഗസ്റ്റ് 14 ന് ആയിരുന്നു ആദി ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ചത്. വിപരീത ദിശയിലും അവള്‍ എഴുതും. എഴുതാന്‍ വലതു കയ്യിൻറെയും ഇടത് കയ്യിൻറെയും വേഗത കൂടുതലാണ് ആദിക്ക്. കണ്ണടച്ചും പലപ്പോഴും അവള്‍ എഴുതും.

​ലോക റെക്കോർഡ് സൃഷ്ടിക്കാന്‍ താല്‍പര്യം

എഴുത്തില്‍ വേഗത വർദ്ധിപ്പിക്കാനും ഒരു മിനിറ്റിൽ 55 മുതല്‍ 60 വാക്കുകൾ ഒരേസമയം രണ്ട് കൈകള്‍ കൊണ്ട് എഴുതി ലോക റെക്കോർഡ് സൃഷ്ടിക്കാനും ആണ് ഞാന്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് ആദി സ്വരൂപ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.സാധാരണ സ്കൂള്‍ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടിയായിരുന്നു ആദി. എന്നാല്‍ 2021 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ എസ്എസ്എൽസി പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് അവള്‍.

ഒരേ സമയം ഇംഗ്ലീഷിലും കന്നഡയിലും

അവൾക്ക് ഒരേ സമയം ഇംഗ്ലീഷിലും കന്നഡയിലും എഴുതാനുള്ള കഴിവുണ്ട്. മിമിക്രി, റൂബിക്സ് ക്യൂബ്, സംഗീതം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ ദേശീയ, ലോക റെക്കോർഡുകൾ സ്ഥാപിക്കാൻ ആണ് അവള്‍ ശ്രമിക്കുന്നത്. ഈ മേഖലയില്‍ കുറഞ്ഞത് 10 ലോക റെക്കോർഡുകൾ സ്ഥാപിക്കാൻ ആണ് അവള്‍ ആഗ്രഹിക്കുന്നത്. 2018 ൽ ഗ്രൂപ്പ് വിഭാഗത്തിൽ റൂബിക്സ് ക്യൂബ് മത്സരത്തില്‍ ഒരു ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ 2021 ൽ വ്യക്തിഗത വിഭാഗത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാനാണ് ഇപ്പോള്‍ അവള്‍ ശ്രമിക്കുന്നത്.

​ചെറിയ പ്രായത്തില്‍ വലിയ കഴിവുകള്‍ പ്രകടിപ്പിച്ചു

വായ, ചുണ്ടുകൾ, നാവ്, ശബ്ദം എന്നിവ ഉപയോഗിച്ച് ഡ്രം മെഷീനുകളെ ആദി അനുകരിക്കും. ഇതില്‍ ലോക റെക്കോര്‍ഡ് സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണ് ആദി ഇപ്പോള്‍. 2-3 വയസ്സുള്ളപ്പോൾ തന്നെ രണ്ട് കൈകൊണ്ടും അവള്‍ എഴുതിത്തുടങ്ങി. രണ്ട് കൈകളും ഉപയോഗിച്ച് 10 വ്യത്യസ്ത രീതികളിൽ എഴുതാൻ ഇപ്പോള്‍ അവള്‍ക്ക് കഴിയും എന്ന് അമ്മ സുമംഗല സുമാദ്കർ പറഞ്ഞു. വെറും 18 മാസം പ്രായമുള്ളപ്പോൾ വായിക്കാൻ പഠിച്ചുവെന്നും 30 മാസം പ്രായമുള്ളപ്പോൾ 30 പേജുകൾ വരെ അവള്‍ എഴുതുമായിരുന്നു എന്ന് ആദിയുടെ അച്ഛന്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ