ആപ്പ്ജില്ല

കോണ്ടത്തിൽ മനപൂർവം സുഷിരങ്ങള്‍ ഇട്ട് പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വ്യക്തിക്ക് കിട്ടിയത് എട്ടിന്‍റെ പണി

ഡ്രോയ്ക്കുള്ളിൽ സൂക്ഷിച്ച കോണ്ടത്തിൽ സൂചി ഉപയോഗിച്ച് തുളയിടുകയായിരുന്നു

Samayam Malayalam 6 Oct 2020, 1:40 pm
കോണ്ടത്തിൽ മനപൂർവം സുഷിരങ്ങള്‍ ഇട്ട് പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട വ്യക്തിക്കാണ് എട്ടിന്‍റെ പണി കിട്ടിയിരിക്കുന്നത്. 47കാരനായ ആൻഡ്രൂ ലൂയിസാ എന്ന ബ്രിട്ടീഷുകാരനാണ് പണി കിട്ടിയിരിക്കുന്നത്.ന്യൂയോർക് പോസ്റ്റാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തത്.
Samayam Malayalam Representational image
പ്രതീകാത്മക ചിത്രം


തീർത്തും അവിചാരിതമായാണ് യുവതി കോണ്ടത്തിൽ പങ്കാളി തുളയിട്ടത് കണ്ടെത്തിയത്. വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് അവര്‍ കോണ്ടത്തിൽ മനപൂർവം സുഷിരം ഇട്ട് വെച്ചിരിക്കുന്നത് കണ്ടെത്തുന്നത്. മുറിയിലെ ഡ്രോയ്ക്കുള്ളിൽ സൂക്ഷിച്ച കോണ്ടത്തിൽ സൂചി ഉപയോഗിച്ചാണ് തുളയിട്ടിരിക്കുന്നത്. കോണ്ടത്തിനരികെ നിന്ന് യുവതി സൂചി കണ്ടെത്തുകയും ചെയ്തു.

Also Read: പ്രതിരോധശേഷി കൂട്ടാന്‍ കോഴിമുട്ട ; വില 5ൽ നിന്നും 7 രൂപയായി ഉയർന്നു

സംശയം തോന്നിയ യുവതി ഉപയോഗിച്ച കൊണ്ടങ്ങളില്‍ പരിശോധന നടത്തി. അതില്‍ എല്ലാം തുളകള്‍ കണ്ടെത്തുകയായിരുന്നു. സംഭവം സത്യമാണെന്ന് മനസ്സിലാക്കിയ ഇവര്‍ ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി സംഭവം സത്യമാണെന്ന് കണ്ടെത്തി. ഇയാള്‍ക്ക് നാലു വർഷം ജയിൽ ശിക്ഷ വിധിച്ചു.

താന്‍ മനപൂര്‍വം കോണ്ടത്തില്‍ തുളയിട്ടതാണെന്ന് യുവാവ് സമ്മതിച്ചിട്ടുണ്ട്. പങ്കാളിയെ ഗർഭിണിയാക്കാൻ ഉദ്ദേശിച്ചല്ല. പരസ്പര സമ്മതത്തോടെയുള്ള ബന്ധം തന്നെയാണ് ആഗ്രഹിച്ചതും. എന്നാല്‍ കോണ്ടത്തില്‍ തുളയിട്ട് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ കൂടുതൽ അടുപ്പം തോന്നിക്കും എന്ന പ്രതീക്ഷയാണ് ഇങ്ങനെ ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് യുവാവ് പറയുന്ന വിശദീകരണം.

ആര്‍ട്ടിക്കിള്‍ ഷോ