ആപ്പ്ജില്ല

ലോക്ഡൗണിന് ശേഷം പ്രിയങ്കരിയായി ഗുണ്ടൂർ മുളക്; അന്താരാഷ്ട്ര വിപണിയിൽ ആവശ്യക്കാർ ഏറുന്നതായി റിപ്പോർട്ട്

ഉയർന്ന നിലവാരമുള്ള നല്ല ഇനം മുളകുകള്‍ക്ക് ക്വിന്റലിന് 17,000-18,000 രൂപയാണ് വില ലഭിക്കുന്നത്

Samayam Malayalam 26 Sept 2020, 5:53 pm
എന്താണ് ആന്ധ്ര ഭക്ഷണം ഇത്ര സ്വാദ് കൂടാന്‍ കാരണം. അതിന് ഒറ്റ ഉത്തരമേ ഒള്ളു ചുവന്ന ചൂടുള്ള ഗുണ്ടൂർ മുളക്. ഭക്ഷണത്തിന് നിറവും സ്വാദും നല്‍കുന്നതിനായി ഈ മുളകാണ് ഇവിടങ്ങളില്‍ കൂടുതലായി ഉപയോഗിക്കുന്നത്. വിവിധ പ്രാദേശിക പലഹാരങ്ങൾ തയ്യാറാക്കുന്നതിന് ഈ മുളക് പ്രധാന ഘടകമാണ്. തേങ്ങ ചേര്‍ത്ത് വെക്കുന്ന ആന്ധ്ര ചിക്കൻ കറി,മട്ടൺ കറി, പിന്നെ ആന്ധ്രക്കാരുടെ വിഭവങ്ങള്‍ എന്നിവയില്‍ എല്ലാം ഗുണ്ടൂർ മുളക് നിര്‍ബന്ധമായും ഉപയോഗിക്കും.
Samayam Malayalam Gunturs Dry Chilli
പ്രതീകാത്മക ചിത്രം


Also Read: സ്കൂൾ ഫീസ് 25 ശതമാനം കുറയും; ഫീസ്‌ കുറയ്ക്കാനുള്ള ഗുജറാത്ത് സർക്കാരിന്‍റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച് മാനേജ്മെന്‍റുകള്‍

കൊവിഡ് 19 കാരണം അന്താരാഷ്ട്ര വിപണിയില്‍ വലിയ മാര്‍ക്കറ്റ് ഉണ്ടായിരുന്നില്ല മുളകിന്. എന്നാല്‍ രാജ്യം അൺ‌ലോക്കിലേക്ക് നീങ്ങുമ്പോള്‍ ഗുണ്ടൂർ മുളകിന് ആവശ്യം വര്‍ദ്ധിച്ചു വരുകയാണ്. ഉയർന്ന നിലവാരമുള്ള നല്ല ഇനം മുളകുകള്‍ക്ക് ക്വിന്റലിന് 17,000-18,000 രൂപയാണ് വില ലഭിക്കുന്നത്. മറ്റ് സാധാരണ ഇനങ്ങൾക്ക് 12,000-14,000 രൂപയും വില ലഭിക്കുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

നല്ല കയറ്റുമതി ഓർഡറുകൾ ലഭിക്കുന്നത് കാരണം പ്രാദേശിക വിപണികളിൽ വില വർദ്ധിക്കുകയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. ലോക്ക്ഡൗണിന് മുമ്പുള്ള ഏറ്റവും ഉയർന്ന സീസണിൽ മുളകിന്‍റെ വില ക്വിന്റലിന് 8,000-10,000 രൂപ മാത്രമായിരുന്നു. ലോക്ക്ഡൗൺ കാരണം ക്വിന്റലിന് 6,000 രൂപയായി കുറഞ്ഞു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പഴയ പ്രതാപത്തിലേക്ക് മുളക് തിരിച്ചു വരുന്നു എന്ന് ‍ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ