ആപ്പ്ജില്ല

ക്രിക്കറ്റ് കളിക്കാരുടെ വിവാഹ ഫോട്ടോഷൂട്ട് ഇങ്ങനെയായിരിക്കും; ബംഗ്ലാദേശ് ക്രിക്കറ്റ്‌ താരത്തിന്‍റെ ഫോട്ടോഷൂട്ട് ശ്രദ്ധനേടുന്നു

ആഭരണങ്ങളും സാരിയുമണിഞ്ഞ് ബാറ്റ് ചെയ്യുന്ന താരത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

Samayam Malayalam 22 Oct 2020, 2:10 pm
പല വിത്യസ്ത ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വെഡിങ്ങ് ഫോട്ടോഷൂട്ടുകള്‍, ബേബിഷവര്‍, പോസ്റ്റ് വെഡിങ്ങ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അങ്ങനെ നീളുന്നു ലിസ്റ്റുകള്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം സഞ്ജിദ ഇസ്‌ലാമിന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ്. ക്രിക്കറ്റിനെ പ്രണയിക്കുന്ന താരത്തിന്‍റെ ഫോട്ടോഷൂട്ടും ക്രിക്കറ്റിനൊപ്പം ആയിരുന്നു.
Samayam Malayalam sanjida islam
ക്രിക്കറ്റ് താരം സഞ്ജിതാ ഇസ്ലാമിPhoto Credit:



View this post on Instagram 😍😍😍🥰 huloud special🤪 A post shared by Sanjida Islam (@mistycricketer_10) on Oct 20, 2020 at 5:27am PDT


താരത്തിന്‍റെ ഫോട്ടോഷൂട്ട് ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും വൈറലായി. നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജേഴ്സി അണിഞ്ഞ് , ബാറ്റുമായി ഗ്രൗണ്ടില്‍ എത്തുന്ന താരം പുതുമണവാട്ടിയായി ബാറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ആണ് എത്തിയിരിക്കുന്നത്. പരമ്പരാഗതമായ രീതിയില്‍ സാരി ധരിച്ച്. സ്വര്‍ണ്ണവും അണിഞ്ഞാണ് താരം ബാറ്റ് ചെയ്യുന്നത്. “ക്രിക്കറ്റ് കളിക്കുന്നവരുടെ വിവാഹ ഫോട്ടോഷൂട്ടുകൾ ഇങ്ങനെയായിരിക്കും” എന്ന അടിക്കുറിപ്പോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചിത്രങ്ങൾ ട്വിറ്ററിൽ പങ്കിട്ടത്.

Also Read: പാലും തവിടും ഉപയോഗിച്ച് ബാഗ് നിർമ്മാണം; പ്രകൃതിസൗഹൃദ മാതൃകയില്‍ നിർമ്മിക്കാൻ കാരണം ഇതാണ്

ഒക്ടോബർ 21 നാണ് താരം ഫോട്ടോകള്‍ പങ്കിട്ടത്. നിരവധി പേരാണ് ഫോട്ടോക്ക് കമന്‍റുമായി എത്തിയിരിക്കുന്നത്. താരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ