ആപ്പ്ജില്ല

ഓൺലൈൻ ഓർഡർ ക്യാൻസൽ ചെയ്യാൻ ആപ്പ് ഡൗൺലോഡ് ചെയ്തു; യുവാവിന് നഷ്ടമായത് 70000 രൂപ

ഓൺലൈൻ തട്ടിപ്പിലൂടെ ബെംഗളൂരുവിൽ യുവാവിന് നഷ്ടമായത് 70000 രൂപ. ആപ്പ് ഡൗൺലോഡ് ചെയ്താലേ ഓൺലൈൻ ഓർഡർ ക്യാൻസൽ ചെയ്യാനാവൂ എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

Samayam Malayalam 20 Aug 2020, 3:52 pm
കൊവിഡ് പ്രതിസന്ധി കാലത്ത് ഓൺലൈനിൽ നടക്കുന്നത് വൻ തട്ടിപ്പുകൾ. ഓൺലൈനിൽ ഒരു ഓർഡർ ക്യാൻസൽ ചെയ്യാൻ ശ്രമിച്ച ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരന് നഷ്ടമായത് 70000 രൂപ. 1600 രൂപയുടെ ഒരു ഒരു ഹെഡ് ഫോൺ ആണ് ഇയാൾ ഓർഡർ ചെയ്തിരുന്നത്. തുക ഓൺലൈനായി പേ ചെയ്യുകയും ചെയ്തിരുന്നു.
Samayam Malayalam ഓൺലൈൻ തട്ടിപ്പുകാർ വിലസുന്നു
ഓൺലൈൻ തട്ടിപ്പുകാർ വിലസുന്നു


എന്നാൽ സാധനം എത്തിക്കാൻ വന്ന ഡെലിവറി ബോയ് പണം ലഭിച്ചില്ലെന്ന് പറഞ്ഞു. ഡെലിവറി ബോയുമായുള്ള തർക്കത്തിനൊടുവിൽ ഹെഡ് ഫോൺ ഫോൺ ഓർഡർ ക്യാൻസൽ ചെയ്യാൻ കോറമംഗല സ്വദേശിയായ രാമൻ തീരുമാനിച്ചു. ഓർഡർ ക്യാൻസൽ ചെയ്യണമെങ്കിൽ ഒരു ആപ്പ് ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് ഡെലിവറി ബോയ് ആവശ്യപ്പെട്ടു.

Also Read: ഇന്ന് മുഹറം ഒന്ന്; ഇസ്ലാമിക വിശ്വാസികൾക്ക് പുതുവർഷാരംഭം: അറിയാം മുഹറത്തിൻെറ പ്രാധാന്യം

ഇത് പ്രകാരം മാപ്പ് ഡൗൺലോഡ് ചെയ്തു. ആപ്പിൽ തൻറെ ബാങ്ക് ഡീറ്റെയിൽസ് ചോദിച്ചുവെന്നും അത് നൽകിയപ്പോൾ 70000 രൂപ അക്കൗണ്ടിൽ നിന്നും നഷ്ടമായെന്നും യുവാവ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ബെംഗളൂരുവിൽ തന്നെ സമാനമായ മറ്റൊരു സംഭവത്തിൽ ക്രെഡിറ്റ് കാർഡ് കാർഡ് പരിധി ഉയർത്താൻ ശ്രമിച്ച 43കാരന് നഷ്ടമായത് 1ലക്ഷം രൂപയാണ്.

Also Read: കത്തിച്ച ദീപവുമായി എലി നടത്തിയ പരാക്രമം; ഷോപ്പ് കത്തിനശിച്ചു, 1 കോടി രൂപയുടെ നാശനഷ്ടവും!!

ക്രെഡിറ്റ് കാർഡ് ലിമിറ്റ് ഒരു ലക്ഷത്തിൽ നിന്ന് ഒന്നര ലക്ഷം ആക്കാമെന്ന് പറഞ്ഞ് ബാങ്ക് റെപ്രസെൻറേറ്റീവ് എന്ന് പറഞ്ഞ് ഒരു സ്ത്രീയാണ് വിളിച്ചത്. ഇവർക്ക് ക്രെഡിറ്റ് കാർഡ് ഡീറ്റെയിൽസ് നൽകുകയും ചെയ്തു. എന്നാൽ, ദിവസങ്ങൾക്ക് ശേഷം തൻെറ അക്കൗണ്ടിൽ നിന്ന് 1 ലക്ഷം രൂപ നഷ്ടമായതാണ് മനസ്സിലാക്കാൻ സാധിച്ചതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ