ആപ്പ്ജില്ല

'ചില്ലറയില്ലേ, സാരമില്ല ഗൂഗിൾ പേ ഉണ്ട്'; വൈറലായി ഡിജിറ്റൽ യാചകൻ

ബിഹാറിലെ ചമ്പാരൻ ജില്ലയിലെ ബേട്ടിയ സ്വദേശിയായ രാജു പ്രസാദ് ആണ് ഡിജിറ്റലായി ഭിക്ഷയാചിക്കുന്നത്. നാണയ തുട്ടുകൾ കൈവശമില്ലെങ്കിൽ ഇ വാലറ്റ് മുഖേനെയുള്ള മാർഗങ്ങളിലൂടെ പണം സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു

Samayam Malayalam 6 Feb 2022, 2:46 pm

ഹൈലൈറ്റ്:

  • സമൂമാധ്യമങ്ങളിൽ വൈറലായി 'ഡിജിറ്റൽ യാചകൻ'.
  • ബേട്ടിയ സ്വദേശിയായ രാജു പ്രസാദ് ആണ് വാർത്തകളിൽ നിറഞ്ഞത്.
  • ഇ വാലറ്റ് മുഖേനെയുള്ള സൗകര്യങ്ങളുമായി രാജു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam രാജു പ്രസാദ്. photo credit:Shammi Vidyarthi / youtube(Screengrab)
രാജു പ്രസാദ്. photo credit:Shammi Vidyarthi / youtube(Screengrab)
പട്ന: സമൂമാധ്യമങ്ങളിൽ വൈറലായി 'ഡിജിറ്റൽ യാചകൻ'. ബിഹാറിലെ ചമ്പാരൻ ജില്ലയിലെ ബേട്ടിയ സ്വദേശിയായ രാജു പ്രസാദ് (40) ആണ് ഡിജിറ്റലായി ആളുകളിൽ നിന്നും പണം സ്വീകരിക്കുന്നത്. നാണയ തുട്ടുകൾ കൈവശമില്ലെങ്കിൽ ഇ വാലറ്റ് മുഖേനെയുള്ള മാർഗങ്ങളിലൂടെ പണം സ്വീകരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സമീപനമാണ് രാജുവിനെ വാർത്തകളിൽ സജീവമാക്കിയതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഹിജാബ് വിവാദം: കോളേജുകളിൽ 'ക്രമസമാധാനം തകർക്കുന്ന വസ്ത്രങ്ങൾ' നിരോധിച്ച് കർണാടക സർക്കാർ
പിതാവ്പ്രഭുനാഥ് പ്രസാദ് മരിച്ചതോടെ കഴിഞ്ഞ മുപ്പത് വർഷമായി ഭിക്ഷ യാചിച്ചാണ് രാജു ജീവിച്ചത്. ബോട്ടിയ നഗരത്തിലെ മുപ്പതാം വാർഡിലാണ് പ്രഭുനാഥും കുടുംബവും താമസിച്ചിരുന്നത്. കുടുംബത്തിൻ്റെ ഏകവരുമാനമായ പ്രഭുനാഥ് മരിച്ചതോടെ പത്താം വയസ് മുതൽ രാജു ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞു. മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചതിനാലും അനാഥനാണെന്ന തോന്നൽ മൂലവും ആളുകൾ രാജുവിന് പണം നൽകിയിരുന്നതായി പ്രദേശവാസിയും പൊതുപ്രവർത്തകനുമായ അവധേഷ് തിവാരി പറഞ്ഞു.

ആളുകൾ പണം നൽകാൻ ആരംഭിച്ചതോടെ രാജു ഭിക്ഷാടനം തുടരുകയായിരുന്നുവെന്ന് തിവാരി കൂട്ടിച്ചേർത്തു. രാജുവിൻ്റെ അവസ്ഥ മനസിലാക്കിയിരുന്ന പാൻട്രി ജീവനക്കാർ ബോട്ടിയെ റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ നിർത്തുമ്പോൾ ഇയാൾക്ക് ഭക്ഷണം നൽകിയിരുന്നു. 2015വരെ ഇത്തരത്തിൽ ഭക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ പ്രദേശത്തെ ഒരു ധാബയിൽ നിന്ന് പണം നൽകിയാണ് ഭക്ഷണം വാങ്ങിക്കഴിക്കുന്നതെന്നും രാജു വ്യക്തമാക്കുന്നുണ്ട്.

'വിവാഹമോചനങ്ങൾക്ക് കാരണം ഗതാഗതക്കുരുക്ക്, ഞാനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്'; അമൃത ഫഡ്നാവിസ്
ആധാർ കാർഡ് ഉണ്ടായിരുന്നെങ്കിലും പാൻ കാർഡ് ഇല്ലായിരുന്നതിനാൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നത് വൈകിപ്പിച്ചെന്ന് രാജു ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. യാചകനാണെങ്കിലും ഇപ്പോൾ ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ച ‘ഡിജിറ്റൽ ഇന്ത്യ’ എന്ന ആശയത്തോട് അനുകൂല നിലപാട് സ്വീകരിച്ച രാജു സമീപകാലത്താണ് ബാങ്ക് അക്കൗണ്ട് തുറന്നത്.

ആര്‍ട്ടിക്കിള്‍ ഷോ