പുറപ്പെടാൻ തയ്യാറെടുത്ത വിമാനത്തിനു സമീപത്തേക്ക് കാർ പാഞ്ഞു കയറി. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. തലനാരിഴയുടെ വ്യത്യാസത്തിലാണ് വിമാനത്തിന്റെ മുൻ ടയറുകളിൽ കാർ ഇടിക്കാതിരുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുൻ ടയറുകൾക്ക് സമീപത്ത് കാർ കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
ഡൽഹിയിൽ നിന്നും പട്നയിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിനു സമീപത്തേക്കാണ് നിയന്ത്രണംവിട്ട കാർ പാഞ്ഞെത്തിയത്. ഗോ ഫസ്റ്റ്എയർലൈന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് ഡിസയർകാറാണ് നിയന്ത്രണം വിട്ടത്. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. കാർ ഡ്രൈവർക്ക് സംഭവിച്ച അബദ്ധമാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.
അമിത ജോലി മൂലം ഡ്രൈവർക്ക് ക്ഷീണം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവർ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി. വാഹനം നിയന്ത്രണം വിട്ടെങ്കിലും വിമാനത്തിൽ ഇടിക്കാതെ കാർ നിയന്ത്രിക്കാനായത് വൻ അപകടം ഒഴിവാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.