ആപ്പ്ജില്ല

ഒരാണും രണ്ടു പെണ്ണും, വലിയൊരു കട്ടിലിൽ കെട്ടിപ്പിടിച്ചുറങ്ങും 'ക്യാംപ് ത്രപ്പിൾ'; 'മൂന്നിരട്ടി സ്നേഹം'; ഒരു പ്രശ്നം മാത്രമെന്ന് യുവാക്കൾ

മൂന്നുപേരും ഒരുമിച്ചാണ് ജീവിതമെങ്കിലും ഒരിക്കലും അസൂയ തോന്നിയിട്ടില്ലെന്നും സാധാരണ പ്രണയത്തെ അപേക്ഷിച്ച് ഇതാണ് കൂടുതൽ മികച്ചതെന്നും മൂവരും പറയുന്നു.

ഹൈലൈറ്റ്:

  • ജീവിതം തുറന്നുപറഞ്ഞ് ക്യാംപ് ത്രപ്പിൾ
  • രണ്ട് കാമുകിമാരും ഒരു കാമുകനും
  • വേറിട്ട ജീവിതവുമായി യുവാക്കൾ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam alana
അലാന, മേഗൻ, കെവിൻ Photo: TIkTok
ഡെൻവർ: രണ്ടുപേർ മാത്രമുള്ള ദാമ്പത്യം സന്തോഷകരമാണെങ്കിൽ മൂന്നുപേരുള്ള ബന്ധം എങ്ങനെയായിരിക്കും? സ്നേഹത്തിലും അടുപ്പത്തിലുമൊന്നും അത് ഒരു കുറവുമുണ്ടാക്കുന്നില്ലെന്നും ഈ ബന്ധം കൂടുതൽ സന്തോഷകരമാണെന്നും പറയുകയാണ് യുഎസ് സ്വദേശികളായ മൂന്ന് യുവാക്കൾ. പരസ്പരം പ്രണയിച്ചും കിടപ്പറ പങ്കിട്ടും സന്തോഷത്തോടെ കഴിയുകയാണ് കൊളറാഡോയിൽ രണ്ട് യുവതികളും ഒരു യുവാവും അടങ്ങുന്ന ഈ ത്രപ്പിൾ. ദമ്പതികൾക്ക് ഇംഗ്ലീഷിൽ കപ്പിൾ എന്നു പറയുമെങ്കിൽ മൂന്നുപേർ അടങ്ങുന്ന ബന്ധത്തിന് ത്രപ്പിൾ എന്നാണ് പറയുന്നത്. അലാന, മേഗൻ എന്നീ യുവതികളും കെവിൻ എന്ന യുവാവുമാണ് കഴിഞ്ഞ രണ്ട് വർഷമായി പ്രണയിക്കുകയും ഒരുമിച്ചു താമസിക്കുകയും ചെയ്യുന്നത്.
ഒന്നിലധികം ലൈംഗികപങ്കാളികളുണ്ടെങ്കിൽ പരസ്പരം അസൂയ തോന്നുകയും പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുമെന്ന് പലരും പറയാറുണ്ടെങ്കിലും തങ്ങളുടെ അനുഭവം അതല്ലെന്ന് ഇവർ പറയുന്നു. വലിയൊരു കിങ് സൈസ് കിടക്കയിൽ ഒരുമിച്ചു കെട്ടിപ്പിടിച്ചാണ് ഞങ്ങൾ കിടക്കുക. ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് മാറിമാറി ആലിംഗനം ചെയ്യും. കൂടാതെ ഒരുമിച്ച് യാത്രകൾ പോകുകയും ക്യാംപിങ് നടത്തുകയും ചെയ്യും. തങ്ങൾ തമ്മിലുള്ള അടുപ്പത്തെപ്പറ്റി അലാന പറയുന്നത് ഇങ്ങനെയാണ്. ഒരു ഓൺലൈൻ ബുട്ടീക് നടത്തുകയാണ് അലാന. സാധാരണ പ്രണയബന്ധത്തെ അപേക്ഷിച്ച് രണ്ടിരട്ടി സ്നേഹം ലഭിക്കുന്നു എന്നാണ് ഇവർ പറയുന്നത്.


അലാനയും കെവിനും തമ്മിൽ കഴിഞ്ഞ ആറുവർഷമായി പ്രണയത്തിലാണ്. എന്നാൽ താനൊരു ബൈസെക്ഷ്വൽ ആണെന്നും യുവതികളോടും പ്രണയം തോന്നുമെന്നും തിരിച്ചറിഞ്ഞ അലാന ഒരു ആശയം കെവിനു മുന്നിൽ വെക്കുകയായിരുന്നു. തങ്ങൾക്കൊപ്പം കിടക്ക പങ്കിടാനായി മൂന്നാമതൊരു യുവതിയെ തേടാനായി ഒരു ഡേറ്റിങ് സൈറ്റിനെ ആശ്രയിക്കാം എന്ന ആശയം കെവിനും ഇഷ്ടപ്പെട്ടു. ആദ്യം തമാശയ്ക്കാണ് തുടങ്ങിയതെങ്കിലും മേഗനുമായുള്ള സൗഹൃദം ഇവർക്ക് ഏറെ ഇഷ്ടപ്പെട്ടു. മേഗൻ കൂടി എത്തിയതോടെ തങ്ങൾ മൂവരും തമ്മിലുള്ള പ്രണയം മൂന്നിരട്ടി ബലപ്പെട്ടെന്ന് കെവിൻ പറയുന്നു. ബന്ധം കാത്തുസൂക്ഷിക്കാൻ ഏറെ ഉത്തരവാദിത്തം വേണമെങ്കിലും സാധാരണ പ്രണയത്തെ അപേക്ഷിച്ച് കൂടുതൽ സ്നേഹവും കരുതലും ലഭിക്കുന്നു എന്നാണ് അലാന പറയുന്നത്. രണ്ടാമതൊരു പങ്കാളിയിൽ നിന്നു കൂടി നിങ്ങൾക്കു സ്നേഹം കിട്ടുമ്പോൾ അവരെക്കൂടി തുല്യമായി പരിഗണിക്കാൻ മറക്കരുത്.

താനും മേഗനും ബൈസെക്ഷ്വൽ ആണെന്നും അതുകൊണ്ടുതന്നെ തങ്ങൾക്ക് എല്ലാവർക്കും പരസ്പരം ലൈംഗികത ആസ്വദിക്കാൻ കഴിയാറുണ്ടെന്നും അലാന പറയുന്നു. സാധാരണ പ്രണയത്തിൽ തൻ്റെ ലൈംഗികത പൂ‍ർണമായി ആസ്വദിക്കാൻ കഴിയില്ലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതിനും അവസരമുണ്ടെന്നും അലാന വ്യക്തമാക്കുന്നു. മേഗനുമായി പ്രണയത്തിലായി ഒരു വ‍ർഷത്തിനകം മൂന്നുപേരും ഒരുമിച്ച് താമസം തുടങ്ങിയെന്നും അലാന വ്യക്തമാക്കുന്നു.

'സിദ്ദിഖിനെ ഫർഹാനയ്ക്കൊപ്പം നഗ്നനാക്കി നിർത്തി ഫോട്ടോയെടുക്കാൻ ശ്രമിച്ചു'; കൊലപാതകം ഹണിട്രാപ്പിനിടെ, സ്ഥിരീകരണം
ടിക് ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ക്യാംപ് ത്രപ്പിൾ എന്ന ഹാൻഡിൽ വഴി ഇവ‍ർക്ക് ഏറെ ആരാധകരുണ്ട്. തങ്ങളുടെ ജീവിതം എങ്ങനെയെന്ന് തുറന്നുകാണിക്കുന്ന വീഡിയോയ്ക്ക് 40 ലക്ഷത്തോളം കാഴ്ചക്കാരുണ്ടായി. ഒരുമിച്ചു ചുംബിക്കുന്നതു മുതൽ വീട്ടിൽ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, കളികളിൽ ഏർപ്പെടുക, ഹാരി പോട്ടർ സിനിമ കാണുക എന്നിങ്ങനെ ഒരു ദിവസത്തെ മുഴുവൻ കാര്യങ്ങളും ഉൾക്കൊള്ളിച്ച ചെറുവീഡിയോയാണിത്.

തങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഈ അപൂർവമായ ബന്ധത്തെ അംഗീകരിക്കുന്നുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മൂവരും പറയുന്നു. അതേസമയം, സാധാരണ ബന്ധങ്ങളെ അപേക്ഷിച്ച് തീരുമാനങ്ങളെടുക്കാൻ മൂന്നിരട്ടി പ്രയാസമാണ് എന്നതാണ് ദുഷ്കരമായ ഒരു കാര്യം.

ഇത്തരത്തിലുള്ള ഒരു ബന്ധം എങ്ങനെ ആരംഭിക്കാമെന്ന ചോദ്യവുമായി പലരും സമീപിക്കാറുണ്ടെന്നും അലാന വ്യക്തമാക്കുന്നു. പ്രോത്സാഹനങ്ങളുമായി നിരവധി പേർ കമൻ്റ് ബോക്സിലും എത്താറുണ്ട്. എന്നാൽ ത്രപ്പിൾ ബന്ധത്തെ പലരും എതി‍ർക്കുന്നത് മതപരമായ കാരണങ്ങൾ മൂലമാണെന്നും അലാന ചൂണ്ടിക്കാണിക്കുന്നു.

അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടും; പൂട്ടാനൊരുങ്ങി തമിഴ്നാട് വനംവകുപ്പ്
ക്യാംപിങ് ആണ് തങ്ങളുടെ ഇഷ്ടവിനോദമെന്നും സ്വന്തമായി ഒരു ക്യാംപ്സൈറ്റ് തങ്ങൾക്കുണ്ടെന്നും മൂവരും വ്യക്തമാക്കി. പ്രകൃതിയുമായി അടുത്തിടപഴകുന്നതാണ് മൂവർക്കും ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. മലകളും കുന്നുകളഉം തടാകങ്ങളും കാണആനും മീൻപിടിത്തവും മലകയറ്റവുമായി സമയം ചെലവഴിക്കാനുമാണ് താത്പര്യം.

ആര്‍ട്ടിക്കിള്‍ ഷോ