ആപ്പ്ജില്ല

സാമ്പാറിൽ ചത്ത പല്ലി; മുഴുവൻ പല്ലിയെ കറിയിൽ ഇടാഞ്ഞതെന്തെന്ന് കസ്റ്റമർ!! വീഡിയോ കാണാം

സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തിയതോടെ അതിൻെറ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തിരിക്കുകയാണ് കഴിക്കാനെത്തിയവർ. വീഡിയോ പുറത്ത് വന്നതോടെ ഹോട്ടലിനെതിരെ കേസെടുത്തു.

Samayam Malayalam 3 Aug 2020, 1:55 pm

ഹൈലൈറ്റ്:

  • ഡൽഹിയിലെ പ്രമുഖ ഹോട്ടലിലാണ് സംഭവം
  • ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തു
  • സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കുന്നുണ്ട്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam സാമ്പാറിൽ ചത്ത പല്ലി (പ്രതീകാത്മക ചിത്രം)
സാമ്പാറിൽ ചത്ത പല്ലി (പ്രതീകാത്മക ചിത്രം)
ഡൽഹിയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ചെന്ന കൂട്ടുകാർക്ക് കഴിക്കുന്നതിനിടെ നിർത്തി പോരേണ്ടി വന്നു. ദോശയും സാമ്പാറുമാണ് ഇവർ ഓർഡർ ചെയ്തിരുന്നത്. സാമ്പാറിൽ ചത്ത പല്ലിയെ കണ്ടതോടെയാണ് ഭക്ഷണം കഴിക്കുന്നത് നിർത്തേണ്ടി വന്നത്. ഡൽഹിയിലെ കൊണാട്ട് പ്ലേസിലുള്ള പ്രമുഖ ഹോട്ടലായ ശരവണ ഭവനിലാണ് സംഭവം.
ദക്ഷിണേന്ത്യൻ ഭക്ഷണത്തിന് പ്രസിദ്ധമായ ഹോട്ടലാണ് ശരവണ ഭവൻ. ഇവിടെ നിന്നും ഇത്തരം ഒരു സംഭവം ഉണ്ടായതാണ് ഞെട്ടിച്ചിരിക്കുന്നത്. സാമ്പാറിൽ പല്ലിയെ കണ്ടെത്തിയതിൻെറ വീഡിയോയും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെയാണ് കൂടുതൽ പേർ ഇതേക്കുറിച്ച് അറിഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് ഭക്ഷണം കഴിക്കാൻ ചെന്നവർ ഡൽഹി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എന്തിനാണ് പകുതി പല്ലിയെ മാത്രം ഇട്ട് സാമ്പാർ ഉണ്ടിക്കിയത്... ഇതിൻെറ ബാക്കി ഭാഗം എവിടെയെന്നുമെല്ലാം വീഡിയോയിൽ സുഹൃത്തുക്കൾ ചോദിക്കുന്നുണ്ട്.

Also Read:കൊവിഡ് 19 വാക്സിൻ പരീക്ഷണം മനുഷ്യരിൽ വിജയിക്കാതെ പോയാൽ? ഇന്ത്യയിൽ നിയമപരിരക്ഷയില്ലെന്ന് വിദഗ്ദർ!

സാമ്പാറിലെ ചത്ത പല്ലിയെ വീഡിയോയിലും വ്യക്തമായി കാണാം. ഭക്ഷണ പ്രിയർക്ക് അൽപം ബുദ്ധിമുട്ട് തോന്നുന്നതാണ് വീഡിയോ. പ്രമുഖ ഹോട്ടലുകളിലെ ഭക്ഷണത്തിൽ വരെ ഇത്തരത്തിൽ പല്ലിയും എലിയുമൊക്കെ ഉണ്ടാവുന്ന സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം:

View this post on Instagram We have found Lizard (Chipkali) in sambhar at Sarvana Bhawan Delhi. Being as a food blogger I feel so bad that such big restaurants are so careless. I never expect this from Sarvana bhawan who is famous for south Indian food. Video via third party resource . . . Follow @foodat12_ . . . #foodat12_ #foodie #blogger #reviewer #foood #sarvanabhawan #shame #lizard #sarvanabhawan #restaurant #news #blogger #fooodies #insta #trending #viral #likeforlikes #followforfollowback #delhihotel #delhirestaurants #coronavirus #unhygenic #food #videostar #feed #instafeed A post shared by Food at 12 (@foodat12_) on Aug 2, 2020 at 9:03am PDT

ആര്‍ട്ടിക്കിള്‍ ഷോ