ആപ്പ്ജില്ല

'മിസ് യൂ, നീ സുന്ദരിയാണ്'; സാധനങ്ങള്‍ നല്‍കിയ ശേഷം യുവതിക്ക് സന്ദേശമയച്ച് ഡെലിവറി ബോയ്

ഇക്കാര്യത്തെ കുറിച്ച് സ്വിഗ്ഗി സപ്പോര്‍ട്ട് ടീമിന് പരാതിപ്പെട്ടെങ്കിലും പ്രതികരണം നല്ലതായിരുന്നില്ലെന്ന് അവര്‍ ട്വീറ്റ് ചെയ്തു. ഇത്തരം സംഭവങ്ങള്‍ മറ്റാര്‍ക്കും ഉണ്ടാകരുതെന്ന ബോധ്യത്തോടെയാണ് താന്‍ ഈ വിവരങ്ങള്‍ പുറത്തുപറയുന്നതെന്നും അവര്‍ കുറിച്ചു.

Samayam Malayalam 19 Jun 2022, 9:16 am
ന്യൂഡല്‍ഹി: 'മിസ് യൂ, നീ സുന്ദരിയാണ്, നല്ല പെരുമാറ്റം', സാധനങ്ങള്‍ നല്‍കിയ ശേഷം യുവതിക്ക് ഡെലിവറി ഏജന്റ് അയച്ച സന്ദേശങ്ങളാണിത്. തൊട്ടുമുമ്പ് ഫ്‌ളാറ്റിലെത്തി പലചരക്ക് സാധനങ്ങള്‍ കൈമാറിയ സ്വിഗ്ഗി ഡെലിവറി ഏജന്റാണ് ഇത്തരം സന്ദേശമയച്ചത്. ഡല്‍ഹിയിലെ ഒരു സ്ത്രീയ്ക്ക് വാട്‌സാപ്പ് വഴിയാണ് ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചത്.
Samayam Malayalam Swiggy Pixabay


Also Read: സ്ത്രീകളെ തൂക്കിലേറ്റി; ജീവനുവേണ്ടി പിടയുമ്പോൾ മുന്നിലിരുന്ന് സ്വയംഭോഗം; 17 വർഷത്തിനിടെ കൊന്നത് 10 പേരെ

ഫ്‌ളാറ്റിലെത്തി സാധനങ്ങള്‍ ഏല്‍പ്പിച്ച് മടങ്ങിയ ശേഷമാണ് രാത്രിയില്‍ ഡെലിവറി ഏജന്റായ യുവാവിന്റെ വാട്‌സാപ്പ് സന്ദേശങ്ങള്‍ എത്തിയത്. ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ ഈ അനുഭവം സ്ത്രീ തുറന്നു പറഞ്ഞത്. പ്രാപ്തി എന്ന ഹാന്‍ഡിലിലൂടെയാണ് തനിക്കു ലഭിച്ച സന്ദേശങ്ങളെ കുറിച്ച് യുവതി തുറന്നടിച്ചത്.

ഇക്കാര്യത്തെ കുറിച്ച് സ്വിഗ്ഗി സപ്പോര്‍ട്ട് ടീമിന് പരാതിപ്പെട്ടെങ്കിലും പ്രതികരണം നല്ലതായിരുന്നില്ലെന്ന് അവര്‍ ട്വീറ്റ് ചെയ്തു. ഇത്തരം സംഭവങ്ങള്‍ മറ്റാര്‍ക്കും ഉണ്ടാകരുതെന്ന ബോധ്യത്തോടെയാണ് താന്‍ ഈ വിവരങ്ങള്‍ പുറത്തുപറയുന്നതെന്നും അവര്‍ കുറിച്ചു.

'ഇത്തരം സംഭവങ്ങള്‍ മിക്ക സ്ത്രീകള്‍ക്കും ഉണ്ടായിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ചൊവ്വാഴ്ച രാത്രി സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടില്‍ നിന്നും കുറച്ച് പലചരക്ക് സാധനങ്ങള്‍ വാങ്ങിച്ചു. ഡെലിവറിക്ക് വന്ന യുവാവ് അതിനുശേഷം ഇത്തരം മെസേജുകള്‍ വാട്‌സാപ്പിലൂടെ അയച്ചു. ഇത് ആദ്യമായല്ല. അവസാനത്തേതുമായിരിക്കില്ല', പ്രാപ്തി ട്വീറ്റ് ചെയ്തു.

Also Read: വിദ്യാർത്ഥിനികളെ ടോപ്പ് ലെസായി ക്യാമറയ്ക്ക് മുന്നിൽ നിർത്തി; അധ്യാപികയെ പിരിച്ചുവിട്ടു

ഇക്കാര്യം സ്വിഗ്ഗിയുടെ കസ്റ്റമര്‍ സര്‍വീസ് ടീമിനെ അറിയിച്ചെന്നും എന്നാല്‍, വേണ്ട നടപടി എടുത്തില്ലെന്നും യുവതി ട്വിറ്ററിലൂടെ ആരോപിച്ചു. സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവരുടെ നമ്പര്‍ ഡെലിവറി ഏജന്റുമാര്‍ക്ക് ലഭിക്കുമെന്നും ഇത് ഇത്തരം അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും യുവതി കുറിച്ചു. ട്വിറ്ററിലൂടെ സംഭവം വലിയ ചര്‍ച്ചയായ ശേഷം സ്വിഗ്ഗി എസ്‌കലേഷന്‍ ടീമും സിഇഒയുടെ ഓഫിസും സംഭവത്തില്‍ ഇടപെട്ടതായി പിന്നീട് യുവതി ട്വീറ്റ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ