ആപ്പ്ജില്ല

സർവ്വാണി സദ്യ ഇല്ല; പകരം 25 നിർധനരായ പെൺകുട്ടികൾക്ക് ധനസഹായം, മാതൃകയായി ദമ്പതികൾ

നാട്ടുകാർക്ക് ഭക്ഷണം നൽകുന്നതിന് പകരം 25 പാവപ്പെട്ട പെൺകുട്ടികളുടെ പേരിൽ അദ്ദേഹം ബാങ്കിൽ സ്ഥിര നിക്ഷേപം തുടങ്ങി. ഓരോ പെൺകുട്ടികൾക്കുമായി 5,000 രൂപയുടെ സ്ഥിര നിക്ഷേപമാണ് അദ്ദേഹം ആരംഭിച്ചത്.

Samayam Malayalam 11 Sept 2020, 3:49 pm
ഡൽഹി: മരണാനന്തരച്ചടങ്ങുകളുടെ ഭാഗമായി മരിച്ചവരുടെ പേരിൽ ഭക്ഷണം വിളമ്പി വിരുന്നൊരുക്കുന്നൊരു ആചാരമുണ്ട്. ബന്ധുക്കൾക്കും നാട്ടുകാർക്കുമാണ് ചടങ്ങിനോട് അനുബന്ധിച്ച് വിരുന്നൊരുക്കുക. എന്നാൽ ഈ ആചാരം പാടെ ഉപേക്ഷിച്ച് മരിച്ചുപോയ തന്റെ അമ്മയുടെ ഓർമ്മയ്ക്കായി നിർധനരായ പെൺകുട്ടികളെ സഹായിച്ച് മാതൃകയായിരിക്കുകയാണ് ഝാൻസിയിലെ ഒരു ഡോക്ടർ.
Samayam Malayalam doctor donate money for poor girl children as tribute to his mother
സർവ്വാണി സദ്യ ഇല്ല; പകരം 25 നിർധനരായ പെൺകുട്ടികൾക്ക് ധനസഹായം, മാതൃകയായി ദമ്പതികൾ


തന്റെ ഗ്രാമത്തിലെ പാവപ്പെട്ട പെൺകുട്ടികളെയാണ് നഗരത്തിലെ പ്രശസ്ത ശിശുരോഗവിദഗ്ദ്ധനായ ഡോ. പ്രമോദ് ഗുപ്ത അകമഴിഞ്ഞ് സഹായിച്ചത്. നാട്ടുകാർക്ക് ഭക്ഷണം നൽകുന്നതിന് പകരം 25 പാവപ്പെട്ട പെൺകുട്ടികളുടെ പേരിൽ അദ്ദേഹം ബാങ്കിൽ സ്ഥിര നിക്ഷേപം തുടങ്ങി. ഓരോ പെൺകുട്ടികൾക്കുമായി 5,000 രൂപയുടെ സ്ഥിര നിക്ഷേപമാണ് അദ്ദേഹം ആരംഭിച്ചത്. ചടങ്ങിന്റെ അന്ന് രാവിലെ പ്രമോദ് ഗുപ്തയും ഭാര്യ രശ്മിയും ഗ്രാമത്തിലെത്തി പെൺകുട്ടികൾക്ക് നിക്ഷേപം സംബന്ധിച്ച് രേഖകൾ കൈമാറി.

Also Read: എടിഎം കാർഡ് നഷ്ടമായോ? എസ്എംഎസ് അയച്ച് ഇടപാടുകൾ സുരക്ഷിതമാക്കാം, പുതിയ ഫീച്ചറുമായി എസ്ബിഐ

ഹമീർപൂർ ജില്ലയിലെ ബിഹുനി ഗ്രമാത്തിലാണ് ഡോക്ടറും കുടുംബവും താമസിക്കുന്നത്. വാർധക്യ രോഗങ്ങളെ തുടർന്ന് കുറച്ച് ദിവസം മുമ്പായിരുന്നു ഡോക്ടറിന്റെ അമ്മ ജ്യാന്ദേവി മരണപ്പെട്ടത്. ചൊവ്വാഴ്ച ഗ്രാമത്തിലെത്തി പ്രമോദ് ഗുപ്ത അമ്മയുടെ മരണാന്തരച്ചടങ്ങുകൾ നടത്തിയിരുന്നു. സാധാരണ ശ്രാദ്ധ ചടങ്ങിന് ശേഷം ഗ്രാമം മുഴുവൻ വിരുന്നു നൽകുകയാണ് പതിവെങ്കിലും ആ പതിവ് തെറ്റിച്ച് പെൺകുട്ടികളെ സഹായിക്കാനൊരുങ്ങിയ ഡോക്ടർക്ക് ഗ്രാമത്തിലുള്ളവർ നന്ദിയറിയിച്ചു.

അതേസമയം കൊവിഡ് -19 പകർച്ചവ്യാധിയെ തുടർന്നാണ് നിരാലംബരായ പെൺകുട്ടികൾക്കായി പണം കരുതിവയ്ക്കാൻ പ്രമോദും രശ്മിയും തീരുമാനിച്ചത്. ആളുകൾക്ക് വിരുന്നൊരുക്കുന്ന സമ്പ്രദായത്തോട് താൻ എപ്പോഴും എതിരായിരുന്നുവെന്ന് പ്രമോദ് പറഞ്ഞു. കൂടാതെ കൊവിഡ് കാലത്ത് ആളുകൾ ഒത്തുകൂടുന്നത് അങ്ങേയറ്റം അപകടകരമാണ്. അതിനാൽ പാവപ്പെട്ട പെൺകുട്ടികളുടെ ക്ഷേമത്തിനായി പണം വിനിയോഗിക്കാം എന്ന് ആശയം തങ്ങൾ ഏറ്റെടുത്തു. അത് നടപ്പിലാക്കാനും തീരുമാനിച്ചു. കാലം മാറുന്നതിനനുസരിച്ച് നമ്മുടെ ചിന്തയും പ്രവൃത്തിയും മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ