ആപ്പ്ജില്ല

കാളകൾക്ക് പകരം കലപ്പകളുമായി പെണ്‍മക്കള്‍; വേണ്ടത് ട്രാക്ടർ, സഹായവുമായി നടന്‍ സോനു സൂദ്

പെണ്‍മക്കളുടെ സഹായത്തോടെ നിലം ഉഴുത കൃഷിക്കാരന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു

Samayam Malayalam 27 Jul 2020, 11:45 am
കൗമാരക്കാരായ പെൺകുട്ടികളെ കാളകൾക്ക് പകരം ഉപയോഗിച്ച പിതാവിന്‍റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയത്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ആണ് സംഭവം നടന്നത്.
Samayam Malayalam പെണ്‍മക്കള്‍

ചായക്കട നടത്തുകയായിരുന്ന ഇയാള്‍ ലോക്ക് ഡൗണ്‍ കാരണം വലിയ ബുദ്ധിമുട്ടില്‍ ആയി.കുടുംബത്തിന്‍റെ വരുമാനം നിലച്ചു. ഇവര്‍ ഇവരുടെ സ്വന്തം നാട്ടിലേക്ക് മടങ്ങി കൃഷി ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ നിലം ഉഴാൻ കാളകളെ വാങ്ങാനോ ജോലിക്കാരെ നിര്‍ത്താനോ അദ്ദേഹത്തിന് സാധിച്ചില്ല. അങ്ങനെയാണ് കാളകള്‍ക്ക് പകരമായി തന്‍റെ പെണ്‍കുട്ടികളെ ഉപയോഗിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. രണ്ട് പെൺമക്കളും ഇദ്ദേഹവും നിലം ഉഴുതുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

Also Read: പിപിഇ കിറ്റ് ധരിച്ച് കൊവിഡ് വാ‍ർഡിൽ നിന്ന് പാടുന്ന ഡോക്ട‍ർ; കരളലിയിക്കും ഈ വീഡിയോ!

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സഹായവുമായി നടന്‍ സോനു സൂദ് എത്തി. കൃഷിക്കാരാണ് ഈ രാജ്യത്തിന്റെ അഭിമാനം. അവരെ സംരക്ഷിക്കുക. അവർക്ക് വേണ്ടത് കാളയല്ല, ട്രാക്ടറാണ്. പെൺകുട്ടികൾ അവരുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ. കുടുംബത്തിന് കാളകള്‍ ഇപ്പോള്‍ ഉപയോഗമാകില്ല. അവര്‍ക്ക് ട്രാക്ടര്‍ തന്നെയാണ് നല്ലത്. എന്ന് സോനു ട്വിറ്ററില്‍ കുറിച്ചു. ഇന്നലെ വൈകുന്നേരം കര്‍ഷകന്‍റെ വീട്ടില്‍ ട്രാക്ടര്‍ എത്തിക്കുകയും ചെയ്തു. യഥാർത്ഥ ജീവിതത്തില്‍ താരം നായകനായി എത്തിയെങ്കിലും കൂടുതലും സിനിമകളിൽ വില്ലനായി ആണ് അഭിനയിക്കുന്നത്. ഒരു ടെലിവിഷൻ ചാനലിലൂടെ സംസാരിക്കുമ്പോള്‍ ആണ് താരം ഈ പ്രഖ്യാപനം നടത്തിയത്.

Also Read: 'ഒരു മൃതശരീരവും തുമ്മില്ല, ചുമയ്ക്കില്ല; ദയവുചെയ്ത് ആരും കുത്തിത്തിരിപ്പുണ്ടാക്കരുത്'

ഞങ്ങള്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. തന്റെ കുടുംബത്തെ രക്ഷിക്കാൻ എത്തിയതില്‍ സന്തോഷമുണ്ട്. സോനു സൂദ് ഞങ്ങൾക്ക് വാഗ്ദാനം ചെയ്ത ട്രാക്ടർ ലഭിച്ചു. ഞങ്ങൾ അദ്ദേഹത്തോട് വളരെ കടപ്പെട്ടിരിക്കുന്നു എന്ന് കര്‍ഷകന്‍ പറഞ്ഞു. കൊവിഡില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി താരം മുമ്പും എത്തിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടില്‍ എത്താന്‍ ആവശ്യമായ സഹായം നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ ആറു നിലയുള്ള തന്‍റെ ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ