എനിക്കൊരു തമാശ പറയാനുണ്ട്... എന്ന് തുടങ്ങുന്ന ട്വീറ്റുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങാണിപ്പോൾ. ബിൽ ക്ലിൻറൺ പ്രസിഡൻറായിരുന്ന കാലത്ത് വൻ വിവാദ നായികയായി മാധ്യമങ്ങളിൽ തിളങ്ങി നിന്നിരുന്ന മോണിക്ക ലെവിന്‍സ്കിയുടെ ട്വീറ്റോട് കൂടി ട്രെൻഡ് കൂടുതൽ ആളുകളിലേക്ക് എത്തുകയാണ്. "എനിക്കൊരു ഇൻേറൺ ജോക്ക് പറയാനുണ്ട്... അല്ലെങ്കിൽ... നിങ്ങളത് ശ്രദ്ധിക്കേണ്ട," ഇങ്ങനെയാണ് മോണിക്കയുടെ ട്വീറ്റ്. മോണിക്കയുടെ ട്വീറ്റ് ആളുകളെ പഴയ വിവാദം ഓർമ്മിപ്പിക്കുകയാണ്. ബില്‍ ക്ലിന്റണ് അമേരിക്കയുടെ പ്രസിഡന്റായിരുന്ന കാലത്ത് അവിടെ ഒരു ഇന്റേണ്‍ ആയിരുന്നു മോണികാ ലെവന്‍സ്കി. ക്ലിൻറണ് ലെവിൻസ്കിയുമായി അവിഹിത ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 1995-96 കാലത്ത് ലെവിൻസ്കി വൈറ്റ് ഹൗസിൽ ഇൻേറൺ ആയിരുന്നു. ആരോപണങ്ങൾ ആദ്യം ക്ലിൻറൺ നിഷേധിച്ചുവെങ്കിലും പിന്നീട് മാപ്പ് പറഞ്ഞിരുന്നു. ഡിഎൻഎ പരിശോധനയിലാണ് ക്ലിൻറണ് ലെവിൻസ്കിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞത്.
Also Read: വനിതാ ഡോക്ടർമാരോട് വിവേചനം; ബിക്കിനിയും സ്വിം സ്യൂട്ടുമിട്ട് കയ്യിൽ ബിയറുമായി പ്രതിഷേധിച്ച് ഡോക്ടർമാർ!!
49കാരനായ ക്ലിൻറണും 22കാരനായ ലെവിൻസ്കിയും തമ്മിലുള്ള ബന്ധത്തിൻെറ നിറംപിടിപ്പിച്ചുള്ള കഥകൾ അന്തർദ്ദേശീയ മാധ്യമങ്ങൾക്ക് ഏറെക്കാലം വലിയ വാർത്തയായിരുന്നു. ഗോസിപ്പ് കോളങ്ങളിലും മസാല മാഗസിനുകളിലും ലെവിൻസ്കിയെന്ന വിവാദ നായികയെക്കുറിച്ചുള്ള കഥകൾ നിറഞ്ഞു.
Also Read: മാസത്തിലൊരിക്കൽ ലോകത്തെ കുടിയൻമാരിൽ അഞ്ചിലൊരാൾ കുടിച്ച് നിയന്ത്രണം വിടുന്നുവെന്ന് പഠനം!
ലെവിൻസ്കിയുടെ പുതിയ ട്വീറ്റ് വൈറലായപ്പോൾ പഴയ കഥകളാണ് ഇപ്പോൾ പലരും ഓർത്തെടുക്കുന്നത്. അമേരിക്കയിലെ അറിയപ്പെടുന്ന ടെലിവിഷൻ താരമാണ് ഇന്ന് പഴയ വിവാദ നായിക. ഏതായാലും ട്വീറ്റ് ട്രെൻഡ് ആയിമാറിയിരിക്കുകയാണ്...