ആപ്പ്ജില്ല

കുളിക്കുന്നത് പോലും ഒരുമിച്ച്; ഒരേ കാമുകനിൽ നിന്നും ഒരുമിച്ച് ഗർഭിണികളാകാൻ ഇരട്ട സഹോദരിമാർ

ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്. മരണം വരെ ഒരുമിച്ച് തന്നെ തുടരുകയും ചെയ്യുമെന്ന് അന്നയും ലൂസിയും

Samayam Malayalam 27 Jul 2022, 3:06 pm
പെർത്ത്: ഒരേ കാമുകനിൽ നിന്ന് ഒരുമിച്ച് ഗർഭിണികളാകണം എന്ന ആഗ്രഹം വെളിപ്പെടുത്തിയതിലൂടെ ലോകശ്രദ്ധ നേടിയ സഹോദരിമാരാണ് ഓസ്‌ട്രേലിയയിലെ ലൂസി ഡിസിങ്ക്യുവും അന്നയും. ലോകത്തിലെ ഏറ്റവും സാമ്യമുള്ള ഇരട്ടകൾ എന്ന് സ്വയം അവകാശപ്പെടുന്ന ഇരുവരും ഒരു ഷോയിൽ നടത്തിയ തുറന്ന് പറച്ചിലുകളെല്ലാം ആശ്ചര്യത്തോടെയായിരുന്നു അന്ന് ലോകം കേട്ടത്. എന്നാൽ വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും തങ്ങളുടെ നിലപാടിൽ നിന്നും ആഗ്രഹത്തിൽ നിന്നും ഒരിഞ്ച് പോലും വ്യതിചലിച്ചിട്ടില്ലെന്നാണ് സഹോദരിമാർ പറയുന്നത്.
Samayam Malayalam identical twins anna and lucy want to get pregnant with the same man
കുളിക്കുന്നത് പോലും ഒരുമിച്ച്; ഒരേ കാമുകനിൽ നിന്നും ഒരുമിച്ച് ഗർഭിണികളാകാൻ ഇരട്ട സഹോദരിമാർ


തങ്ങളുടെ പ്രിയപ്പെട്ടവനിൽ നിന്ന് ഒരേ സമയം ഗർഭിണികളാകണമെന്ന ആഗ്രഹം യുവതികൾ വെളിപ്പെടുത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെയും സ്വപ്നം സാക്ഷാത്കരിക്കാൻ ഇരുവർക്കും കഴിഞ്ഞിട്ടില്ല. എന്നാൽ തങ്ങളുടെ ആഗ്രഹത്തിന് ഇപ്പോഴും മാറ്റമില്ലെന്നും ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യുമെന്നുമാണ് സോഷ്യൽമീഡിയ സെലിബ്രിറ്റികൾ കൂടിയായ അന്നയും ലൂസിയും പറയുന്നത്. ഇരട്ട സഹോദരിമാർ തങ്ങളുടെ ജീവിതത്തെക്കുറിച്ച് പറയുന്നതെന്തെന്ന് അറിയാം.

​ഒരേസമയം ഗർഭിണികളാകണം

ഒരുമിച്ച് ജനിച്ച്, ഒരുമിച്ച് കളിച്ചുവളർന്ന അന്നയ്ക്കും ലൂസിയ്ക്കും ഇപ്പോൾ 35 വയസാണ് പ്രായം. തങ്ങൾ പ്രണയിക്കുന്നത് ഒരാളെ തന്നെയാണെന്നും അയാളെ തന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും സഹോദരിമാർ വർഷങ്ങൾക്ക് മുന്നേ വെളിപ്പെടുത്തിയിരുന്നു. പത്ത് വർഷത്തോളമായി തുടരുന്ന ഈ ബന്ധത്തിനിടയിലാണ് ആൺ സുഹൃത്തിൽ നിന്ന് ഒരുമിച്ച് ഗർഭം ധരിക്കാനുള്ള തീരുമാനത്തിലേക്ക് ഇരുവരും എത്തുന്നത്. ബെൻ ബൈറൺ എന്നാണ് സഹോദരിമാരുടെ സുഹൃത്തിന്‍റെ പേ

​2012ൽ തുടങ്ങിയ ബന്ധം

റിപ്പോർട്ടുകൾ പ്രകാരം 2012ലാണ് സഹോരിമാർ ബെന്നുമായി പരിചയത്തിലാകുന്നത്. പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു തങ്ങൾക്ക് ബെന്നിനെ വിവാഹം കഴിക്കണമെന്നും യുവാവിൽ നിന്ന് ഒരേസമയം ഗർഭം ധരിക്കണമെന്നും ഇരുവരും വെളിപ്പെടുത്തുന്നത്. ഇത് സോഷ്യൽമീഡിയയിൽ അന്ന് ഏറെ ചർച്ചയായിരുന്നു. 'ദിസ് മോർണിംഗ്' എന്ന ഷോയിലൂടെയാണ് ലൂസിയും അന്നയും തങ്ങളുടെ പദ്ധതി ലോകത്തോട് വിളിച്ച് പറഞ്ഞത്. വിവാഹിതരാകാൻ മൂന്നുപേരും ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഓസ്ട്രേലിയൻ നിയമം അനുസരിച്ച് ബഹുഭാര്യാത്വം ക്രിമിനൽക്കുറ്റമാണ്. അതുകൊണ്ട് തന്നെ വിവാഹം ഇതുവരെയും കഴിഞ്ഞിട്ടി

​കുളിക്കുന്നത് പോലും ഒരുമിച്ച്

തങ്ങൾ എല്ലാകാര്യങ്ങളും ഇതുവരെ ഒരുമിച്ചാണ് ചെയ്തതെന്നാണ് സഹോദരിമാർ പറയുന്നത്. "ഞങ്ങൾ ഒരുമിച്ച് കുളിക്കുന്നു. ഒരുമിച്ച് മേക്കപ്പ് ചെയ്യുന്നു. ഉറങ്ങാൻ പോകുന്നത് ഒരുമിച്ചാണ്, ആഹാരം കഴിക്കുന്നത് പോലും ഒരുമിച്ച് തന്നെ. ഇത് ഭ്രാന്തായി തോന്നാം, എന്നാൽ ഞങ്ങൾക്ക് ഇങ്ങനെ തന്നെയാണ് കഴിയേണ്ടത്." ഷോയിൽ സഹോദരിമാർ പറഞ്ഞു. ഇതുവരെ പിരിഞ്ഞിരുന്നിട്ടില്ലെന്നും ഇനിയും ഇങ്ങനെ തന്നെയാകുമെന്നും ലൂസിയും അന്നയും അടിവരയിട്ട് പറയുന്നുണ്ട്.

​ഗർഭകാലവും ഒരുമിച്ച് വേണം

ഒരേസമയത്ത് തന്നെ ഗർഭിണികളാകണമെന്ന ആഗ്രഹത്തെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ, ഗർഭകാലവും തങ്ങൾക്ക് ഒരുമിച്ച് അനുഭവിച്ച് അറിയണമെന്നായിരുന്നു ഇരട്ടസഹോദരിമാരുടെ മറുപടി. ഐവിഎഫ് വഴി ഗർഭധാരണം നടത്താനാണ് തങ്ങളുടെ പദ്ധതിയെന്നും അത് ബെന്നിൽ നിന്ന് തന്നെയാകണമെന്നുണ്ടെന്നും സഹോദരിമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. "ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്. ഒരുമിച്ച് തന്നെ മരിക്കും" ലൂസിയും അന്നയും പറയുന്നു.

​വർഷങ്ങളുടെ കാത്തിരിപ്പ്

ഒരുമിച്ച് ഗർഭം ധരിക്കണമെന്ന ആഗ്രഹം പറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇരട്ട സഹോദരിമാർക്ക് ഇതുവരെ അമ്മമാരാകാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഒരേസമയം ഗർഭം ധരിക്കാനുള്ള ശ്രമത്തിൽ തന്നെയാണ് തങ്ങളെന്നാണ് ഇരുവരും ഇപ്പോഴും പറയുന്നത്. 'ഒരേ സമയം കുട്ടികൾ ഉണ്ടാകണം, അന്ന ഗർഭിണിയാണെന്നും ഞാൻ അല്ലെന്നും അറിഞ്ഞാൽ എനിക്ക് ഹൃദയാഘാതം സംഭവിക്കും. ഒരാൾ ഗർഭിണിയാകുന്നതിനേക്കാൾ രണ്ടുപേരും ഗർഭിണിയാകുകയാണ് ഞങ്ങൾക്ക് വേണ്ടത്' ലൂസി പറഞ്ഞു.


Photo Credit: annalucydecinque/Instagram

ആര്‍ട്ടിക്കിള്‍ ഷോ