ആപ്പ്ജില്ല

പൊള്ളുന്ന വില ഇങ്ങോട്ട് അടുക്കില്ല , 'ജയിൽ ഉള്ളി' വിൽപ്പനയ്ക്ക്

കഴിഞ്ഞ ദിവസം ജയില്‍ അന്തേവാസികൾ 300 കിലോഗ്രാം ചെറിയ ഉള്ളിയാണ് വിളവെടുത്തത്. ഞായറാഴ്ച മുതൽ ജയിൽ ബസാർ വഴി വിൽപ്പന ആരംഭിച്ചു.

Samayam Malayalam 7 Dec 2020, 7:57 pm
ട്രിച്ചി സെൻട്രൽ ജയിലിലെ അന്തേവാസികൾ ആണ് ജയിൽ ഉള്ളി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
Samayam Malayalam Organic onions
Photo Credit: pixabay

ജയിൽ ബസാർ വഴിയാണ് തടവുകാര്‍ ചെറിയ ഉള്ളി വിൽപ്പന ആരംഭിച്ചിരിക്കുന്നത്. ചെറിയ ഉള്ളിക്ക് കിലോയ്ക്ക് 80 രൂപയാണ് വില. കഴിഞ്ഞ ദിവസം ജയില്‍ അന്തേവാസികൾ 300 കിലോഗ്രാം ചെറിയ ഉള്ളിയാണ് വിളവെടുത്തത്. ഞായറാഴ്ച മുതൽ ജയിൽ ബസാർ വഴി വിൽപ്പന ആരംഭിച്ചു.

വിൽപ്പന ഉദ്ഘാടന വേളയിൽ ഡിഐജി കനഗരാജ്, ജയിൽ സൂപ്രണ്ട് കെ ശങ്കർ, ജയിൽ ബസാർ സൂപ്രണ്ട് എ തിരുമുരുകൻ എന്നിവർ പങ്കെടുത്തു. "കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾ ചെറിയ ഉള്ളി കൃഷി ചെയ്യുന്നു. ഈ വർഷം ഏറ്റവും ഉയർന്ന വിളവ് ഞങ്ങൾക്ക് ലഭിച്ചു. 12 തടവുകാരാണ് കൃഷിയിൽ ഏർപ്പെട്ടത്. അവർ കഠിനാധ്വാനം ചെയ്യുകയും 30 സെന്റിൽ നിന്ന് വിളവെടുക്കുകയും ചെയ്തു" തിരുമുരുകൻ ‍ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Also Read: 200 രൂപയ്ക്ക് കൃഷിഭൂമി പാട്ടത്തിന് എടുത്തു, കുഴിച്ചപ്പോള്‍ കിട്ടിയത് 60 ലക്ഷം വിലയുള്ള വൈരക്കല്ലുകള്‍ ; ഒറ്റ രാത്രി കൊണ്ടു കര്‍ഷകന്‍ ലക്ഷപ്രഭു

രാസവളമോ കീടനാശിനിയോ ഉപയോഗിക്കാതെ പച്ചിലവളവും മണ്ണിര കമ്പോസ്റ്റും ഉപയോഗിച്ചാണ് ഇവിടെ ഉള്ളി കൃഷി ചെയ്തിരിക്കുന്നത്. 100% ജൈവ ഉള്ളിയാണ് ഇവിടെ കൃഷി ചെയ്യുന്നത്. മറ്റ് പച്ചക്കറികൾക്കായി ഞങ്ങൾ 20% കീടനാശിനികൾ ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഉള്ളിക്ക് വേണ്ടി, ഞങ്ങൾ ഒരിക്കലും രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിച്ചിട്ടില്ല, പ്രതിവർഷം ഒരു സീസണിൽ മാത്രമേ ഉള്ളി കൃഷി ചെയ്തിട്ടുള്ളൂ. എല്ലാ സീസണുകളിലും കൃഷി ഏറ്റെടുക്കാൻ ഞങ്ങൾ ആലോചിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ജയിലിലെ തടവുകാർ വർഷങ്ങളായി പച്ചക്കറികൾ, വാഴപ്പഴം, ഭക്ഷ്യയോഗ്യമായ കരിമ്പ് എന്നിവയും കൃഷി ചെയ്യുന്നു. കൂടതെ ഫ്രീഡം പ്രിസൺ ബസാറിനു കീഴിൽ കേക്കുകളും മധുരപലഹാരങ്ങളും വിൽക്കുന്ന ഒരു റെസ്റ്റോറന്റ് ഇവിടെ ഉണ്ട്. നഗരത്തിലെ ട്രിച്ചി-പുതുക്കോട്ടൈ പ്രധാന റോഡിലുള്ള ജയിലിന് മുന്നിലാണ് ജയിൽ ബസാർ. പരിശീലനം ലഭിച്ച തടവുകാർ ജോലി ചെയ്യുന്ന ജയിലിനുള്ളിൽ ഒരു ടൈലറിംഗ് യൂണിറ്റും പ്രവർത്തിക്കുന്നു. തടവുകാരെ പുനരധിവസിപ്പിക്കാനും അവർ തയ്യാറാക്കിയ വിവിധ വസ്തുക്കൾ ന്യായമായ വിലയ്ക്ക് പൊതുജനങ്ങൾക്ക് വിൽക്കുകയുമാണ് ജയിൽ അധികൃതർ ലക്ഷ്യം വെക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ