ആപ്പ്ജില്ല

അപകടത്തിൽനിന്ന് സ്വന്തം ജീവൻ നൽകി ഉടമയെ രക്ഷിച്ചു; ഒടുവിൽ നൊമ്പരമായി 'അപ്പു'

ഉടമയ്ക്ക് ഷോക്കേൽക്കാതിരിക്കാൻ വഴിയിൽ പൊട്ടിവീണ വൈദ്യുതി ലൈൻ എടുത്തുമാറ്റുന്നതിനിടെയായിരുന്നു അപ്പു എന്ന വളർത്തുനായ ഷോക്കേറ്റ് ചത്തത്. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷമാണ് അപ്പുവിന്റെ ജഡം പുറത്തെടുത്തത്.

Samayam Malayalam 11 Sept 2020, 4:12 pm
കോട്ടയം: വൈദ്യുതാഘാതമേൽക്കുന്നതിൽ നിന്ന് സ്വന്തം ജീവൻ നൽകി ഉടമയെ രക്ഷിച്ച വളർത്തുനായയ്ക്ക് ഒടുവിൽ ദാരുണാന്ത്യം. ഉടമയ്ക്കൊപ്പം വഴികാട്ടിയെപോലെ നടന്ന അപ്പു എന്ന വളർത്തുനായയാണ് വഴിയിൽ പൊട്ടിവീണ വൈദ്യുതി ലൈൻ കടിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റ് ചത്തത്. ബുധനാഴ്ച രാവിലെ കോട്ടയം ചാമംപതാലിലാണ് സംഭവം.
Samayam Malayalam pet dog scarifies his life to save owner in kottayam
അപകടത്തിൽനിന്ന് സ്വന്തം ജീവൻ നൽകി ഉടമയെ രക്ഷിച്ചു; ഒടുവിൽ നൊമ്പരമായി 'അപ്പു'


32കാരൻ അജേഷിന്റെ വളർത്തുനായയാണ് അപ്പു. സംഭവം നടന്നദിവസം രാവിലെ അജേഷിനും അയാളുടെ അഞ്ചുവയസുകാരൻ മകനുമൊപ്പം പാൽ വാങ്ങാൻ ഇറങ്ങിയതായിരുന്നു അപ്പു. പതിവുപോലെ അവൻ മുന്നിൽ നടന്നു. അജേഷും മകനും പിറകെയും. ഇതിനിടെയാണ് വഴിയിൽ പൊട്ടിവീണ വൈദ്യുത ലൈൻ അപ്പു കാണുന്നത്. ഉടൻ അവൻ ആ കമ്പി കടിച്ചുമാറ്റാൻ ശ്രമിക്കുകയും ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. അപ്പു ആ കമ്പി എടുത്തുമാറ്റിയിരുന്നില്ലെങ്കിൽ അജേഷ് ഇതിൽ ചവിട്ടുമായിരുന്നു. അവൻ അങ്ങനെ ചെയ്തതുകൊണ്ട് മാത്രമാണ് അജേഷ് വൈദ്യുതാഘാതമേൽക്കാതെ രക്ഷപ്പെട്ടത്.

Also Read: സർവ്വാണി സദ്യ ഇല്ല; പകരം 25 നിർധനരായ പെൺകുട്ടികൾക്ക് ധനസഹായം, മാതൃകയായി ദമ്പതികൾ

അജേഷ് രക്ഷിക്കാൻ ഓടിയെത്തിയെങ്കിലും കുരച്ചുകൊണ്ട് അപ്പു തടയുകയായിരുന്നു. വീണ്ടും എണീറ്റ് വൈദ്യുതി ലൈൻ കടിച്ച് മാറ്റാൻ ശ്രമിക്കവേയാണ് വൈദ്യുതാഘാതമേറ്റത്. കാലപ്പഴക്കം ചെന്ന കമ്പി കൂട്ടിക്കെട്ടിയ ഭാഗം പൊട്ടിവീണതായിരുന്നു. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷമാണ് അപ്പുവിന്റെ ജഡം പുറത്തെടുത്തത്. നായയെ പിന്നീട് വീട്ട് വളപ്പിൽ അടക്കം ചെയ്തു. രണ്ടുവർഷത്തിലേറെയായി അപ്പു കുടുംബത്തോടൊപ്പമുണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ